കേരളത്തിലെ ജനപ്രിയമായ ഒരു സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. സീസണിലാണ് ഇവ ധാരാളമായി ലഭിക്കുന്നത്. ജാതിക്കയെ ചുറ്റിപ്പറ്റി നിരവധി ചോദ്യങ്ങളാണ് സ്വാഭാവികമായും എല്ലാരുടെയും മനസ്സില്‍ ഉയരുക. ഇതിന്റെ തോട് എന്ത് ചെയ്യും? ഇതിന്റെ കുരു എന്ത് ചെയ്യും.. എന്നൊക്കെ. എന്നാല്‍ ഇനി ജാതിക്ക കിട്ടുമ്പോള്‍ അതിന്റെ തോട് കളയരുത്. ജാതിക്കത്തോടുകൊണ്ട് നല്ല രുചികരമായ അച്ചാര്‍ തയ്യാറാക്കുവാന്‍ സാധിക്കും.
മറ്റ് അച്ചാറുകളെ പോലെയല്ല, ഈ അച്ചാര്‍ ദഹനത്തിനും ഉദരരോഗങ്ങള്‍ക്കും നല്ലതാണെന്ന് പലരും പറയാറുണ്ട്. എല്ലാദിവസവും കഴിക്കുന്ന മാങ്ങ അച്ചാറിനും നാരങ്ങാ അച്ചാറിനും ഒക്കെ ഒരു അവധി കൊടുത്ത് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഈ അച്ചാറിന് മറ്റ് അച്ചാറുകളെ അപേക്ഷിച്ച് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്.
ജാതിക്കയുടെ പുറം തോടുപയോഗിച്ച് അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ജാതിക്ക
- വെളുത്തുള്ളി
- മുളകുപ്പൊടി
- ഇഞ്ചി
- ഉലുവാപ്പൊടി
- കായപ്പൊടി
- വിനാഗിരി
- കറിവേപ്പില
- കടുക്
- ഉപ്പ്
- എണ്ണ
- പഞ്ചസാര
ഇനി ജാതിക്ക അച്ചാര്‍ പാകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം;
കഴുകിയ ജാതിക്ക ചെറുതായി അരിയുക. ശേഷം ഇതിലേക്ക് ഉപ്പ് പുരട്ടി ഒന്നര മണിക്കൂര്‍ വെയ്ക്കണം. പിന്നീട് ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. എണ്ണ ചൂടായി കഴിഞ്ഞാന്‍ അരിഞ്ഞ് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു കൊടുക്കുക. ഇവ മൂപ്പിച്ച് വേണം എടുക്കാന്‍. അപ്പോളേക്കും മുളകുപൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ പ്രത്യേകം മൂപ്പിച്ചു അരച്ചു മാറ്റി വെയ്ക്കുക.
ശേഷം കടുകിട്ട് പൊട്ടിച്ച് അതിലേക്ക് കറിവേപ്പിലയും ,വിനാഗിരിയും ഉപ്പും ഇഞ്ചിയും വെളുത്തുള്ളിയും പഞ്ചസാരയും അല്‍പം വെള്ളവും ചേര്‍ത്ത് ചെറുതായി ചൂടാക്കുക. അതിലേക്ക് ജാതിക്കയുടെ തോട് ഇട്ട് പാകമാകുമ്പോള്‍ അരച്ച ചേരുവകളും ചേര്‍ത്ത് ഒന്ന് കൂടി ചൂടാക്കി വാങ്ങി വെയ്ക്കുക. സ്വാദിഷ്ടമായതും ഗുണമുള്ളതുമായ ജാതിക്ക അച്ചാര്‍ തയ്യാര്‍.