ഉറങ്ങാത്ത നഗരമായ മുംബൈയിൽ ഒരുപാട് കാഴ്ചകൾ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഗേറ്റ് വേ ഓഫ് ഇന്ത്യയാണ്. 1924 ഇന്ത്യയിലെ മുംബൈ കടൽത്തീരത്ത് പൂർത്തിയായ അതിമനോഹരമായ ഒരു കമാന സ്മാരകമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. ഇന്ന് മുംബൈയുടെ ഹൃദയഭാഗമായി അറിയപ്പെടുന്നതും ഈ ഒരു കമനീയമായ സ്മാരകം തന്നെ. ഗുജറാത്തിലെ ഇന്തോ ഇസ്ലാമിക് വാസ്തുവിദ്യയിലാണ് ഈ ഒരു കമനീയ സ്മാരകം ഉയർന്നത്. പതിനാറാം നൂറ്റാണ്ടിലെ ഗുജറാത്തി വാസ്തുവിദ്യയുടെ മനോഹാരിത ഈ ഒരു ശൈലിയിൽ കാണാൻ സാധിക്കും.
1924 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. 26 മീറ്റർ ഉയരമുള്ള ബസാക്ക് കൊണ്ട് നിർമ്മിച്ച ഒരു സ്മാരക കമാനമാണ് ഈ ഒരു ഘടന. താജ്മഹൽ പാലസിനും ടവർ ഹോട്ടലിനും എതിർവശത്തായി അറബിക്കടലിനെ അഭിമുഖീകരിക്കുന്ന ഒരു കാഴ്ചയാണ് ഈ ഒരു സ്മാരകം സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷൻ കൂടിയാണ് ഈ സ്ഥലം. 2003 മുതൽ വളരെയധികം ദീപാലങ്കാരങ്ങളുടെ നിലനിൽക്കുന്ന ഈ സ്ഥലം പ്രാദേശിക ജൂത സമൂഹത്തിന്റെ ഒരു പ്രധാനപ്പെട്ട ഇടമാണ്.
2003 ഈ സ്ഥലത്ത് ഒരു ഭീകരാക്രമണവും നടന്നിരുന്നു. ഈ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഒരു ടാക്സിയിൽ ബോംബ് സ്ഫോടനം ഉണ്ടാവുകയാണ് ചെയ്തത്. തുടർന്ന് 2008 ഭീകരാക്രമണം ഉണർന്നപ്പോൾ ഇവിടെക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. മഞ്ഞ ബസാൾട്ടിലും കോൺക്രീറ്റിലും ഉള്ള ഒരു ഘടന ദീർഘചതുരാകൃതിയിലാണ് കാണാൻ സാധിക്കുന്നത്.. നീളമുള്ള വശങ്ങൾക്കിടയിൽ മൂന്ന് കമാനങ്ങൾ ഉള്ള പാതകളും രണ്ട് ചെറിയ വശങ്ങൾക്കിടയിൽ ഒരൊറ്റ കമാന പാതയുമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
മധ്യകമാനം ഉയരവും വിശാലവുമായ ഒന്നാണ്.. ഇതിനുമുകളിൽ ഒരു അധികനിലയും കാണാൻ സാധിക്കും. അതിൽ നിന്ന് നാല് ഗോപുരങ്ങളാണ് ഉയരുന്നത്. ഗുജറാത്തി പ്രാദേശിക ശൈലിയുടെ എല്ലാ മനോഹാരിതകളും ഇവിടെ കാണാൻ സാധിക്കും. 8 തൂണുകളുള്ള അതിമനോഹരമായ ഒരു വാസ്തുവിദ്യ ഈ സ്ഥലത്തിന് കൂടുതൽ മനോഹാരിത നൽകുന്നുണ്ട്. നിരവധി തെരുവ് കച്ചവടക്കാർ ഫോട്ടോഗ്രാഫർമാർ എന്നിവർ എപ്പോഴും ഇവിടെ ഉണ്ടാവും. 2000 മുതൽ 2500 വരെയുള്ള ആളുകൾക്ക് എപ്പോഴും ഇവിടെ ഒത്തുകൂടുവാനും സന്ദർശനം നടത്തുവാനും സാധിക്കും. മുംബൈയുടെ ഭൂതകാലത്തിന്റെ കാവൽക്കാരനായി തന്നെ ഈയൊരു സ്ഥലത്തെ വിളിക്കാവുന്നതാണ്.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട ഒരു കാഴ്ച ഇവിടുത്തെ പ്രത്യേകമായ സൂര്യാസ്തമയ ബോട്ട് സവാരിയും കടൽത്തീരത്തെ മനോഹരമായ കാഴ്ചകളുമാണ്. മുംബൈയുടെ തിരക്കേറിയ നിമിഷങ്ങളിൽ ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ സൗന്ദര്യം വർദ്ധിക്കുന്നത് കാണാം. നിരവധി സിനിമകളുടെയും മറ്റും ലൊക്കേഷനായി മാറിയിട്ടുള്ള ഈ സ്ഥലം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് മുംബൈയിലേക്ക് എത്തുന്ന ഓരോ വ്യക്തികളും. രാജാവിനെയും രാഞ്ജിയെയും സ്വാഗതം ചെയ്യുന്ന ലിഖിതം, രാത്രിയിൽ പ്രകാശം പരത്തുന്ന മനോഹരമായ ബൾബുകൾ എന്നിവയൊക്കെ ഈ ഒരു കമനീയ ഘടനയെ മനോഹരമാക്കുന്നു.