മുംബൈയിലേക്ക് എത്തുന്ന ഏതൊരു വ്യക്തിയും മുംബൈക്കാരൻ ആക്കി മാറ്റാനുള്ള ഒരു മാജിക് ഈ നഗരത്തിലുണ്ട്. അത് ഇവിടെയുള്ള കാഴ്ചകൾ ഒരു വിനോദസഞ്ചാരിയ്ക്കായി ഒരുക്കി വെച്ചിരിക്കുന്ന കൗതുകങ്ങളിൽ നിന്ന് തുടങ്ങുന്നു. പല സിനിമകളിലും നമ്മൾ കണ്ടിട്ടുള്ള മുംബൈയുടെ സൗന്ദര്യത്തിൽ വലിയ പങ്കു വഹിച്ചിട്ടുള്ള ഒരു സ്ഥലം ഛത്രപതി ശിവജി ടെർമിനസ് ആണ്. ഇന്ത്യയിലെ വിക്ടോറിയൽ ഗോദിക് റിവൈവൽ ആർക്കിടെക്ചറിന്റെ ഒരു മികച്ച ഉദാഹരണം തന്നെയാണ് ചത്രപതി ശിവജി ടെർമിനസ്. ഒരു ബ്രിട്ടീഷ് വാസ്തുശില്പി രൂപകല്പന ചെയ്ത ഈ ഒരു കെട്ടിടം ഇന്ത്യയുടെ പ്രധാന അന്താരാഷ്ട്ര വ്യാപാര തുറമുഖമായി മാറുകയായിരുന്നു ചെയ്തത്.
മധ്യകാലഘട്ടത്തിലെ അവസാന ഇറ്റാലിയൻ മോഡലുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ഹൈ വിക്ടോറിയൽ ഡിസൈൻ തന്നെയായിരുന്നു ഇത്. ഏകദേശം പത്ത് വർഷത്തോളം എടുത്താണ് ഈ ഒരു ഡിസൈൻ നിർമ്മിച്ചത് തന്നെ. 1878 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ഇതിന്റെ ശിലാ താഴികക്കുടമാണ് അതോടൊപ്പം ഗോപുരങ്ങൾ കൂർത്ത കമാനങ്ങൾ വിചിത്രമായ ഗ്രൗണ്ട് പ്ലാൻ എന്നിവ പരമ്പരാഗതമായ ഇന്ത്യൻ കൊട്ടാര വാസ്തുവിദ്യയുടെ അടുത്ത് നിൽക്കുന്നത് തന്നെയാണ്.
ഇന്ത്യൻ വാസ്തുവിദ്യയും ബ്രിട്ടീഷ് വാസ്തുവിദ്യയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മനോഹരമായ സൃഷ്ടി തന്നെയാണ് ഇത് എന്ന് പറയാം. ഒരുകാലത്ത് അന്തർദേശിയ തലത്തിൽ വരെ ശ്രദ്ധ നേടിയ ഈ ഒരു സ്ഥലം കാണുവാനായി ഓരോ വർഷവും നിരവധി ആളുകളാണ് ഇവിടെക്കക് എത്തുന്നത്. മുംബൈ നഗരത്തിന്റെ പ്രതീകമായി തന്നെ ഈ ഒരു സ്ഥലം മാറിയിട്ടുണ്ട് എന്ന് പറയുന്നതാണ് സത്യം.
യുനൈസ് കോയുടെ ലോക പൈതൃക സ്ഥലമായും ഇത് അറിയപ്പെടുന്നുണ്ട്. ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. 24 മണിക്കൂറും തുറന്നിരിക്കുന്ന ഈ ഒരു സ്ഥലത്ത് എപ്പോൾ വേണമെങ്കിലും സന്ദർശനം സാധിക്കുന്നതാണ്. ഇവിടെയുള്ള പ്രവേശനവും സൗജന്യമാണ്. മുംബൈയുടെ സൗന്ദര്യം മുഴുവൻ നിലനിൽക്കുന്നത് രാത്രിയിലാണ്. രാത്രിയിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വർണ്ണാഭമായ ലൈറ്റുകളും മറ്റും ഇവിടെ കാണാൻ സാധിക്കും. നിരവധി ആളുകൾ ഓരോ ദിവസവും സന്ദർശകർ നടത്തുന്നതുകൊണ്ടുതന്നെ മുംബൈയുടെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. കൊളോണിയൽ ചരിത്രത്തിന്റെ സമ്പന്നമായ പൈതൃകമാണ് ഇതിൽ കാണാൻ സാധിക്കുന്നത്. ഏറ്റവും തിരക്കേറിയ മുംബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായാണ് ഈ ഒരു ടെർമിനസ് അറിയപ്പെടുന്നത്. വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള വിക്ടോറിയ ടെർമിനസ് എന്നായിരുന്നു നേരത്തെ ഇത് അറിയപ്പെട്ടിരുന്നത്. മുംബൈയിൽ മാത്രമല്ല രാജ്യത്തുടനീളം ഉള്ള ഏറ്റവും മനോഹരമായ കെട്ടിടങ്ങളിൽ ഒന്നായിയാണ് ഈ ഐക്കണിക് കെട്ടിടം കണക്കാക്കപ്പെടുന്നത്.