ന്യൂഡൽഹി: ഡൽഹി ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറിയിൽ മലിനജലം ഒഴുകിയെത്തി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമീഷൻ. രണ്ടാഴ്ചക്കകം വിശദ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് കമീഷൻ ഡൽഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമീഷണർക്കും മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹി (എം.സി.ഡി) കമീഷണർക്കും നോട്ടീസയച്ചു.
പ്രദേശത്തെ മറ്റു സമാന പരിശീലന കേന്ദ്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവരം സംബന്ധിച്ച് സർവേ നടത്തണമെന്നും നിർദേശമുണ്ട്. ബുധനാഴ്ചയും രജീന്ദര്‍ നഗർ മേഖലയിൽ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന കൂടുതൽ പരിശീലന കേന്ദ്രങ്ങൾ അധികൃതർ അടച്ചുപൂട്ടി. 100ലധികം പരിശീലനകേന്ദ്രങ്ങൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.