Kerala

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും | The ban on trolling in the state will end today

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് ബോട്ടുകൾ കടലിലേക്ക് ഇറങ്ങുന്നത്. പുത്തൻ പെയിന്‍റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകൾ തയ്യാറാണ്. 3500 ഇൽ അധികം യന്ത്രവൽകൃത ബോട്ടുകളാണ് ഇന്ന് അർദ്ധരാത്രിയോടെ കടലിലിറക്കുന്നത്. പരമ്പരാഗത ത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കടലിൽ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്‍റെ ലഭ്യതയിൽ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്‍റെ വില ഗണ്യമായി വർധിക്കാനും കാരണമായി. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ആവശ്യാനുസൃതം മത്സ്യം ലഭിക്കുകയും നിലവിലെ വില കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് പൊതുവിലുള്ളത് .