Kerala

മന്ത്രി വീണാ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ടു | Minister Veena George’s car met with an accident

മഞ്ചേരി: ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വാഹനം മലപ്പുറം മഞ്ചേരിയിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. മുണ്ടക്കൈയിലെ ദുരന്തസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രിക്കും ഒപ്പമുള്ളവർക്കും മഞ്ചേരി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകി. എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ കൈക്കും തലക്കും പരിക്കേറ്റു. സ്‌കൂട്ടറിലുണ്ടായിരുന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്.