സാധാരണ റംസാൻ മാസത്തിൽ ദിവസവും ഉണ്ടാകാറുള്ള ഒന്നാണ് കൂവ കാച്ചിയത്. ശരീരത്തിന് തണുപ്പ് നൽകുന്ന ഒന്നാണിത്. കൂവ പൊടിയും ശർക്കരയും ഇളം തേങ്ങയും ചേർത്ത് ഒരു പരമ്പരാഗത ‘കൂവ കാച്ചിയത്.
ആവശ്യമായ ചേരുവകൾ
- ആരോറൂട്ട് പൊടി (കൂവ പൊടി) – 3 ടീസ്പൂൺ
- പാൽ – 1/2 ലിറ്റർ
- വെള്ളം – 1/2 ലിറ്റർ
- പഞ്ചസാര – 3 ടീസ്പൂൺ
- കസ് കസ്/സബ്ജ വിത്തുകൾ – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
അടിയിൽ കട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളവും പാലും തിളപ്പിക്കുക. ഇതിനിടയിൽ ആരോറൂട്ട് പൊടി അര ഗ്ലാസ് വെള്ളത്തിൽ കലർത്തുക. തിളയ്ക്കുന്ന പാലിൽ ആരോറൂട്ട് മിക്സ് ഒഴിക്കുക. നന്നായി ഇളക്കുക. പഞ്ചസാര ചേർത്ത് മിശ്രിതം കട്ടിയാകുന്നതുവരെ തുടർച്ചയായി ഇളക്കുക. തണുക്കാൻ അനുവദിക്കുക, 2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. വിളമ്പുമ്പോൾ കുതിർത്ത സബ്ജ വിത്ത് ചേർക്കുക.