ബാർബിക്യൂവിൽ വളരെ പ്രചാരമുള്ള മധുരവും മസാലയും നിറഞ്ഞ വിഭവമാണ് ചില്ലി പൈനാപ്പിൾ. വളരെ എളുപ്പത്തിൽ വായിൽ വെള്ളമൂറുന്ന ഒരു റെസിപ്പി തയ്യാറാക്കിയാലോ
ആവശ്യമായ ചേരുവകൾ
- പൈനാപ്പിൾ 1 എണ്ണം
- 1/4 സ്പൂൺ കാശ്മീരി മുളകുപൊടി
- 1/2 സ്പൂൺ ചാറ്റ് മസാല
- 2 ടീസ്പൂൺ തക്കാളി സോസ്
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ കഴുകി തൊലി കളയുക. പൈനാപ്പിൾ ഇടത്തരം ചതുര കഷ്ണങ്ങളായോ അല്ലെങ്കിൽ ഇഷ്ടമുള്ള ഏതെങ്കിലും ആകൃതിയിലോ മുറിക്കുക. ഒരു പാത്രത്തിൽ തക്കാളി സോസ്, മുളകുപൊടി, ചാറ്റ് മസാല എന്നിവ എടുക്കുക. നന്നായി കൂട്ടികലർത്തുക. പൈനാപ്പിൾ കഷണങ്ങൾ ചേർത്ത് 1-2 മിനിറ്റ് നന്നായി ഇളക്കുക.