Food

വെറും മൂന്ന് ചേരുവകൾ മാത്രം മതി ഈ അവക്കാഡോ മിൽക്ക് ഷേക്ക് തയ്യാറാക്കാൻ | Avocado milkshake

വെറും മൂന്ന് ചേരുവകൾ കൊണ്ട് രുചികരമായ അവക്കാഡോ മിൽക്ക് ഷേക്ക് തയ്യാറാക്കാം. തയ്യാറാക്കുന്നത് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • അവോക്കാഡോ 1 എണ്ണം
  • 2 ഗ്ലാസ് തണുത്ത പാൽ
  • 2 സ്പൂൺ പഞ്ചസാര

തയ്യാറാക്കുന്ന വിധം

അവോക്കാഡോ മുറിച്ച് വിത്ത് നീക്കം ചെയ്യുക. പഴത്തിൽ നിന്ന് പൾപ്പ് പുറത്തെടുക്കുക. പാലും പഞ്ചസാരയും ചേർത്ത് ഇളക്കുക. സ്വാദിഷ്ടമായ അവോക്കാഡോ മിൽക്ക് ഷേക്ക് തയ്യാറാണ്