ഇന്ന് ഇന്നലെ തുടങ്ങിയതല്ല പ്രകൃതി ദുരന്തങ്ങൾ. 99ലെ വെള്ളപ്പൊക്കത്തെ കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും അതിനു മുന്നേ ഈ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കേരളത്തിന് പരിചിതമാണെന്ന് പലർക്കും അറിയില്ല. 1924 കേരളം കണ്ടു തുടങ്ങിയതാണ് പ്രകൃതിദുരന്തങ്ങൾ. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി, കാലാവർഷം തുടങ്ങിയാൽ നെഞ്ചിടിപ്പോടെ ഉറങ്ങാൻ കിടക്കുന്ന ഒരു ജനതയും, പട്ടിണിയും ദാരിദ്ര്യവും സ്വന്തം വാസസ്ഥലം കണ്ണടച്ച് തുറക്കുന്നതിന് മുന്നേ നഷ്ടപ്പെടുന്ന അവസ്ഥയും കേരളത്തിലെ ജനങ്ങൾക്ക് 1924 തൊട്ടേയുണ്ട്. മിക്ക ആളുകൾക്കും പരിചിതമായത് 99 ലെ വെള്ളപ്പൊക്കവും 2018ലെ വെള്ളപ്പൊക്കവും മാത്രമാണ്. എന്നാൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ 1924ലെ വെള്ളപ്പൊക്കത്തെ കുറിച്ച് അറിയേണ്ടേ?
കേരളത്തിൽ 1924 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099-ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അക്കാലത്ത് ഉണ്ടായിരുന്നില്ല. അന്നത്തെ പത്രവാർത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി. തപാൽ സംവിധാനങ്ങൾ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939, 1961, 2018 എന്നീ വർഷങ്ങളിലും കനത്ത വെള്ളപ്പൊക്കങ്ങൾ കേരളത്തിലുണ്ടായി.
Content highlight : These natural disasters did not start today or yesterday