വയനാട് : മുണ്ടക്കൈയിൽ ഉരുൾപൊട്ടിൽ ഉണ്ടായ ദുരന്ത ഭൂമിയിൽ ഇന്ന് രാവിലെ തന്നെ രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ചത് മുതൽ നിരവധി മൃതദേഹങ്ങൾ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. തകർന്നടിഞ്ഞ വീടുകളിലാണ് ആദ്യം തെരച്ചിൽ നടത്തുന്നത്. മേൽക്കൂരകൾ പൂർണമായും തകർന്ന അവസ്ഥയിലായതിനാൽ കോൺക്രീറ്റ് പാളികൾ തടസമാകുന്നു.
ഒരു വീട്ടിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കസേരയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടത്തിയത്. ഈ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചത്.
വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ വലിയ ഉപകരണങ്ങൾ ആവശ്യമാണെന്നും സന്നദ്ധപ്രവർത്തകർ പറഞ്ഞു. മുണ്ടക്കൈയിൽ മാത്രം 400-ൽ അധികം വീടുകളാണ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 30-40 വീടുകൾ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.