കൊച്ചി : കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. വലിയ തോതില്‍ വില ഇടിഞ്ഞതിന്റെ ആശ്വാസം തീരുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വില കുതിക്കുകയാണ്. സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങളാണ് നിലവിലെ വില വര്‍ധനവിന് കാരണം.
55000 വരെ കുതിക്കുകയും 50400 രൂപ വരെ ഇടിയുകയും ചെയ്തതാണ് ഈ മാസം സ്വര്‍ണവിലയില്‍ കണ്ട മാറ്റം. കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതാണ് വില ഇടിയാന്‍ കാരണം. ഈ വേളയില്‍ അന്താരാഷ്ട്ര വിപണിയില്‍ നേരിയ തോതില്‍ വില കുറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് കാര്യങ്ങള്‍. അതുകൊണ്ടുതന്നെ വില കൂടാനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. അറിയാം പുതിയ സ്വര്‍ണവിലയെ കുറിച്ച്…
കേരളത്തില്‍ സ്വര്‍ണം പവന്‍ വില 51200 രൂപയാണ്. 640 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6400 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 70 രൂപ കൂടി 5300 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2417 ഡോളറിലെത്തിയിട്ടുണ്ട്. നേരത്തെ 2400 ഡോളറില്‍ താഴെയായിരുന്നു.