India

‘റൊമാന്റിക് സീനുകള്‍ക്കൊപ്പം ആക്ഷന്‍ രംഗങ്ങളും’; യുവാക്കളുടെ വീഡിയോ വൈറല്‍-Man Slaps The Other With Chappal

ഡല്‍ഹി മെട്രോയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. അതില്‍ മിക്കതും മെട്രോയില്‍ നിന്ന് ഡാന്‍സ് കളിക്കുന്നവരുടെയും മെട്രോയില്‍ ഗാനമാലപിക്കുന്നവരുടെയും ഒക്കെയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോള്‍ പുതിയൊരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ചെറുപ്പക്കാര്‍ തമ്മില്‍ തല്ലു കൂടുന്ന ഒരു വീഡിയോ.

നിമിഷനേരങ്ങള്‍ക്കുളളില്‍ തന്നെ വീഡിയോ വൈറല്‍ ആവുകയും നിരവധി പേര്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. രണ്ടു യുവാക്കള്‍ തമ്മില്‍ തല്ലുകൂടുന്നതായും അവര്‍ ചെരുപ്പ് ഉപയോഗിച്ച് അങ്ങോട്ടുമിങ്ങോട്ടും തല്ലുന്നതായി വീഡിയോയില്‍ കാണാം. ഇടയ്ക്ക് ഒരാള്‍ വന്നു പിടിച്ചു മാറ്റുന്നത് വഴിയാണ് ഇവരുടെ വഴക്ക് അവസാനിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഒരു ദക്ഷിണ ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇത് കണ്ടത്.

നൂറോളം കമന്റുകളും വീഡിയോക്ക് ഇതുവരെ ലഭിച്ചു കഴിഞ്ഞു. ഡല്‍ഹി മെട്രോയില്‍ നിന്നും ഉള്ള ഒരു സാധാരണ സംഭവമാണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘ലോകത്തിലെ ഏറ്റവും മികച്ച മെട്രോ ഡല്‍ഹി മെട്രോ ആണ്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

‘എല്ലാദിവസവും സൗജന്യ വിനോദവും റിയാലിറ്റി ഷോയും ഇവിടെ കാണാന്‍ സാധിക്കും’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു. ‘ഡല്‍ഹി മെട്രോയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, യാത്രക്കാര്‍ക്ക് മാത്രമാണ് ഇവിടെ അടി കിട്ടാറുളളത്’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു. ‘ഇപ്പോള്‍ ഡല്‍ഹി മെട്രോ വിനോദം നിറഞ്ഞതാണ്, ആക്ഷന്‍ രംഗങ്ങളും റൊമാന്റിക് സീനുകളും, ഗോസിപ്പുകളും ഒക്കെ ഇവിടെ ആസ്വദിക്കാം’ എന്നാണ് മറ്റൊരു കമന്റ്.