Tech

ഇനി വാട്സ്ആപ്പിലും സ്റ്റാറ്റസ് ഷെയര്‍ ചെയ്യാം; പുത്തന്‍ ഫീച്ചര്‍ ഉടന്‍-Now you can share status on WhatsApp too

ഇന്‍സ്റ്റഗ്രാമിന് സമാനമായ പുത്തല്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്അപ്പ്. ‘റീഷെയര്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്’എന്ന ഫീച്ചര്‍ ഉടന്‍ തന്നെ വാട്‌സ്അപ്പിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ-ഷെയര്‍ സ്റ്റാറ്റസ് അപ്ഡേറ്റ്’ ഫീച്ചര്‍ ഉപയോക്താക്കളെ അവര്‍ പരാമര്‍ശിച്ചിരിക്കുന്ന സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ വീണ്ടും ഷെയര്‍ ചെയ്യാന്‍ സഹായിക്കുമെന്ന് വാബെറ്റ്ഇന്‍ഫോയുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യുമ്പോള്‍, സ്റ്റാറ്റസ് അപ്ഡേറ്റ് ഇന്റര്‍ഫേസിനുള്ളില്‍ ഇതിനായി ഒരു പുതിയ ബട്ടണ്‍ ഉള്‍പ്പെടുത്തുമെന്ന് വാബെറ്റ്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരുമായി മറ്റുള്ളവരുടെ സ്റ്റാറ്റസുകളും ഷെയര്‍ ചെയ്യാം. ഇത്രനാളും മറ്റുള്ളവരുടെ സ്റ്റാറ്റസുകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് മാത്രമേ നമുക്ക് നമ്മുടെ സ്റ്റാറ്റസ് അപ്ഡേറ്റില്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. നിങ്ങളെ പരാമര്‍ശിച്ച സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എളുപ്പത്തില്‍ വീണ്ടും പങ്കിടാന്‍ ഈ പുതിയ സംവിധാനം സഹായിക്കും. ഇതിന് മുന്‍പും വാട്സ്ആപ്പ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

നിങ്ങളെ ഒരു വാട്സ്ആപ്പ് സ്റ്റാറ്റസില്‍ ടാഗ് ചെയ്യുകയോ ആരെങ്കിലും പരാമര്‍ശിക്കുകയോ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കോണ്‍ടാക്റ്റുകളുമായി ആ അപ്ഡേറ്റ് വീണ്ടും പങ്കിടാന്‍ പുതിയ ഫീച്ചര്‍ നിങ്ങളെ സഹായിക്കും. കണ്ടന്റ് കൂടുതല്‍ പേരിലേക്ക് എത്താന്‍ ഇത് സഹായിക്കും. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.