മഴ അതിന്റെ സംഹാരതാണ്ഡവം തീർത്ത് 2024 ലെ ഏറ്റവും വലിയ ദുരന്തത്തിന്റെ ചിത്രം കാണിച്ചു തന്നിരിക്കുകയാണ്. ഒറ്റരാത്രികൊണ്ട് വയനാട്ടിലെ ഒരു സ്ഥലം മുഴുവനായി ഇല്ലാതായിരിക്കുന്ന ഈ ഒരു വാർത്ത ഏതൊരു മനുഷ്യന്റെയും മനസ്സിൽ ഉണ്ടാക്കുന്നത് ചെറിയ നൊമ്പരം അല്ല. ഒരുപാട് പ്രതീക്ഷകളോടെ ഒരു രാത്രിയിൽ ഉറങ്ങാൻ കിടന്ന മനുഷ്യൻ പിറ്റേന്ന് ഉണർന്നു നോക്കുമ്പോൾ അവരിൽ പലരും ഇല്ല കിടന്ന വീടില്ല. ഉറ്റവരെ നഷ്ടപ്പെട്ട വേദനയ്ക്ക് പുറമേ പൂജ്യത്തിൽ നിന്നും ഇനി ഒന്നേ എന്ന് തുടങ്ങണമെന്നുള്ളവരുടെ ജീവിതവും ഒരു വലിയ സമസ്യ തന്നെയാണ്. നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു എന്ന് പലരും ഇപ്പോൾ സംസാരിക്കുന്നുണ്ട്. എന്നാൽ നേരത്തെ അറിഞ്ഞിരുന്നു എന്നിട്ടും ആരും ഒന്നും ചെയ്തില്ല. മാധവ് ഗാഡ്ഗിൽ തന്റെ പശ്ചിമഘട്ടം ഒരു പ്രണയകഥയിൽ നിന്നും എന്ന ആത്മകഥയിൽ ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അദ്ദേഹം പറയുന്നതിന്റെ ഒരു ചുരുക്കെഴുത്ത് മനസ്സിലാക്കാം.
2019 സെപ്റ്റംബർ 5 നാണ് വയനാട് ജില്ലയിലെ പൂത്തുമലയിലേക്കുള്ള യാത്രയിൽ മാധവ് ഗാഡ്ഗിൽ ചില കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഓഗസ്റ്റ് എട്ടിന് വയനാട് കോഴിക്കോട് മലപ്പുറം തുടങ്ങിയ ജില്ലകളിൽ വലിയതോതിൽ മലയിടിച്ചിൽ ഉണ്ടാവുകയും അതിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അവയിൽ തന്നെ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചത് പൂത്തുമലയായിരുന്നു. വളഞ്ഞു പോകുന്ന വഴികളിലൂടെ അദ്ദേഹം മലകയറി, കുത്തനെയുള്ള ചെരുവുകളിലെ ഉയർന്ന കെട്ടിടങ്ങൾ കണ്ടുകൊണ്ട് ചായത്തോട്ടങ്ങൾക്ക് നടുവിലൂടെ സഞ്ചരിക്കവേ ആ വഴി മുഴുവൻ മണ്ണിൽ ഭാഗമായി ഉണ്ടായ ചെളികൊണ്ട് മൂടിയിരുന്നു. പുത്തുമലയിലേക്ക് ചേർന്നപ്പോഴും അദ്ദേഹത്തെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അവിടെ കാത്തിരുന്നത്. മണ്ണിടിച്ചിൽ മൂലം ചെളിയുടെ ഒരു വലിയ പുഴ തന്നെ അവിടെ കാണാൻ സാധിച്ചു.
അതോടൊപ്പം 55 വീടുകളും ക്ഷേത്രവും മുസ്ലീം പള്ളിയും ഒക്കെ പൂർണമായി മണ്ണിന്റെ അടിയിൽ പെട്ടത് അദ്ദേഹം മനസ്സിലാക്കി.. ജനങ്ങൾക്ക് ഒട്ടുംതന്നെ താമസിക്കാൻ പറ്റാത്ത ഒരു ഇടമായി അത് മാറി. മുൻകൂട്ടിയുള്ള അറിയിപ്പ് ലഭിച്ചത് കൊണ്ട് തന്നെ 17 പേരുടെ ജീവൻ മാത്രമാണെന്ന് നഷ്ടപ്പെട്ടത്
. ബാക്കി 300 പേരെ രക്ഷപ്പെട്ടു അതിൽ തന്നെ അഞ്ചുപേരുടെ ശരീരം ഇതുവരെയും കണ്ടെത്താൻ സാധിച്ചില്ല. യൂക്കാലിപിറ്റിക്സ് മരങ്ങൾ പോലും പാടെ ഒലിച്ചുപോയ ഒരു അവസ്ഥ.. നമ്മുടെ ഭൂമി ഇപ്പോൾ രോഷാകുലയാണ് ഒരുപാട് മാറ്റങ്ങൾ ഇതിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഹരിതഗ്രഹ വാതക ബഹർഗമനം വൻതോതിൽ വെട്ടി കുറച്ചില്ലെങ്കിൽ ആഗോളതാപനത്തിൽ നിന്ന് രക്ഷപ്പെടാൻ സാധ്യത കുറവാണെന്ന് ഐക്യരാഷ്ട്ര സംഘടന തന്നെ ചൂണ്ടിക്കാണിച്ചതാണ്.
ഇരുപതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ശരാശരി ചൂടിനെകാൾ ഉപരി കഴിഞ്ഞ 40 വർഷമായി താപനില വർധിക്കുന്നുണ്ട്. പാറ പൊട്ടിക്കൽ അടക്കമുള്ള ഖനനങ്ങളാണ് പ്രകൃതിയിൽ പലതരത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കാനുള്ള കാരണം.. പശ്ചിമഘട്ടത്തിന്റെ എല്ലാ ഭാഗങ്ങളിലും പാറ പൊട്ടിക്കലും പൊടിക്കലി യന്ത്രങ്ങളും ഉപയോഗിച്ചുള്ള മണൽ എടുക്കൽ വളരെ അപകടം പിടിച്ച ഒരു സംഗതിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.. ഇതിന്റെ പാർശ്വഫലമായി ജനങ്ങളിൽ ശ്വാസകോശ രോഗങ്ങളും ക്യാൻസറും ഒക്കെ ഉണ്ടാവാറുണ്ട്. അതിനും പുറമേ ഇപ്പോൾ ഇത്തരത്തിലുള്ള വലിയ പ്രകൃതി ദുരന്തങ്ങൾക്ക് കൂടി സാക്ഷിയാവുകയാണ് നമ്മുടെ നാട്.. കാലാവസ്ഥ പ്രതിസന്ധി രൂക്ഷമാക്കുന്നത് അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന എയ്റോസോൾ കണികകളുടെ ആധിക്യമാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങളാണ് ഈ ഒരു കാര്യം നിർത്തുവാൻ വേണ്ടി വലിയൊരു സമ്മർദ്ദം ഉണ്ടാക്കേണ്ടത് ഇല്ലായെങ്കിൽ ഇനിയും ഇത്തരത്തിലുള്ള ഒരുപാട് പ്രകൃതി ദുരന്തങ്ങൾക്ക് നമ്മൾ സാക്ഷികൾ ആകേണ്ടി വരുമെന്നാണ് അദ്ദേഹം തന്റെ ആത്മകഥയിൽ പറയുന്നത്.