ഇന്ത്യയുടെ ചരിത്രത്തിലും വ്യാപാരബന്ധത്തിലും വലിയ പ്രാധാന്യം നേടിയിട്ടുള്ള സ്ഥലമാണ് ഹൈദരാബാദ്. സമ്പന്നമായ സംസ്കാരത്തിനും തിരക്കേറിയ വിപണികൾക്കും രുചികരമായ പാചകത്തിനു ഒക്കെ പേജ് കേട്ട ഹൈദരാബാദിൽ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെയെത്തുന്ന ആളുകളെ ആകർഷിക്കാനായി കാത്തുനിൽക്കുന്നുണ്ട്. തെലങ്കാനയുടെ തലസ്ഥാന നഗരമായ അറിയപ്പെടുന്ന ഹൈദരാബാദ് പഴയതും പുതിയതുമായ ഒരുപാട് കാഴ്ചകളുടെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം തന്നെയാണ്. കലയ്ക്ക് പുറമേ സാഹിത്യം സംഗീതം എന്നിവയുടെ കൂടെ മികച്ച ഒരു സമുന്യയമാണ് ഹൈദരാബാദ്.
ഹൈടെക് നഗരമായ സൈബരാബാദും പുരാതന ഇസ്ലാമിക് വാസ്തുവിധിയും ഒക്കെ ഇവിടെ കാണാൻ സാധിക്കും. ചരിത്ര സ്മാരകങ്ങൾ തടാകങ്ങൾ വിനോദപാർക്കുകൾ രുചികരമായ പാചകരീതികൾ ഷോപ്പിങ്ങിന് അനുയോജ്യമായ സ്ഥലങ്ങൾ എന്നിവയൊക്കെ ഇവിടെയുണ്ട് മികച്ച ഒരു വിനോദസഞ്ചാര കേന്ദ്രമായി ഹൈദരാബാദിനെ മാറ്റുന്ന നിരവധി ഘടകങ്ങൾ. അതിൽ പ്രധാനപ്പെട്ട ഒന്ന് ചാർമിനാർ ആണ് ഹൈദരാബാദിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി ചാർമിനാർ മാറാൻ ഒരുപാട് കാരണങ്ങളുണ്ട്. 1591ൽ നിർമ്മിക്കപ്പെട്ട ഈ സ്മാരകത്തിന് നാല് മിന്നാരങ്ങളാണ് ഉള്ളത് അതുകൊണ്ടാണ് ഇത് ചാർമിനാർ എന്ന പേരിൽ അറിയപ്പെടുന്നത്.
ഹൈദരാബാദിന്റെ ഹൃദയം ഭാഗം എന്നറിയപ്പെടുന്ന ഒരു സ്ഥലമാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. ഹൈദരാബാദിലെത്തുന്ന ഒരു വിനോദസഞ്ചാരി ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സ്ഥലവും ഇതായിരിക്കും. 2500 ഏക്കറിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഒരു സ്ഥലം ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്സ് എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ പോലും ഇടം പിടിച്ചിട്ടുണ്ട്. ഈയൊരു റാമോജി സിറ്റിയുടെ സംശയത്തിനുള്ളിൽ തന്നെ നിരവധി റസ്റ്റോറന്റുകളും ഹോട്ടലുകളും ഒക്കെ കാണാൻ സാധിക്കും.
ഹൈദരാബാദിലെ മറ്റൊരു പ്രധാന ആകർഷണ ഘടകമാണ് ഹുസൈൻ സാഗർ തടാകം. സെക്കന്ദരാബാദിനെ ഹൈദരാബാദതുമായി ബന്ധിപ്പിക്കുന്ന ഹൈദരാബാദിലെ പ്രധാനമായ വിനോദസഞ്ചാര കേന്ദ്രമായാണ് ഈ തടാകം അറിയപ്പെടുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൃത്രിമ തടാകം എന്ന പേരും സ്വന്തമാക്കിയിരിക്കുന്നത് ഈ തടാകമാണ്. മറ്റൊരു പ്രധാനപ്പെട്ട ഡെസ്റ്റിനേഷൻ ഗോൽകൊണ്ട ഫോർട്ട് ആണ്. വൃത്താകൃതിയിലുള്ള ഈ കോട്ടയെ ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാരമാക്കി മാറ്റുന്നത് മികച്ച പഴയ രാജാക്കന്മാരുടെ വാസ്തുവിദ്യ ശൈലികൾ ആണ്
കൊട്ടാരങ്ങളുടെ നാട് എന്ന് വിളിക്കാവുന്ന സ്ഥലം കൂടിയാണ് ഹൈദരാബാദ് ചൗമഹല്ലാ കൊട്ടാരം ഇതിൽ പ്രശസ്തമായ ഒന്നാണ്. ഹൈദരാബാദിലെ ചരിത്രപ്രധാനമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായിയാണ് ഈ കൊട്ടാരം അറിയപ്പെടുന്നത് ഇവിടെയുള്ള വാസ്തുവിദ്യയും മനോഹരമാണ്. ഹൈദരാബാദിലെത്തുന്നവർ കാണേണ്ട മറ്റൊരു പ്രധാനപ്പെട്ട കാഴ്ച ജംഗ് മ്യൂസിയം ആണ്. നിരവധി പുരാവസ്തുക്കളുടെയും കലകളുടെയും ശേഖരമാണ് ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. ഇതിന് പുറമേ ബിർള സയൻസ് മ്യൂസിയം NTR ഗാർഡൻസ് എന്നിവ ഹൈദരാബാദിൽ സന്ദർശിക്കാൻ സാധിക്കുന്ന പ്രത്യേകമായ സ്ഥലങ്ങളാണ്. കൊച്ചുകുട്ടികൾക്ക് വേണ്ടി വണ്ടർലയുടെ മനോഹരമായ ഒരു പാർക്കും ഹൈദരാബാദിൽ ഒരുക്കിയിട്ടുണ്ട്.