സ്വപ്നങ്ങളുടെ നഗരം ഉറങ്ങാത്ത നഗരം എന്നീ പേരുകളൊക്കെ സ്വന്തമായി ഉള്ള സ്ഥലമാണ് മുംബൈ. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആയി മുംബൈ മാറുന്നത് ഇവിടെയുള്ള ഒരിക്കലും തീരാത്ത കാഴ്ചകൾ ഒന്നുകൊണ്ട് മാത്രമാണ്.. ആദ്യമായി എത്തുന്ന ഏതൊരു വ്യക്തിക്കും അത്ഭുതവും ആകാംക്ഷയും നിറച്ചുവയ്ക്കുന്ന ഒരു നഗരം തന്നെയാണ് മുംബൈ എന്നതിൽ യാതൊരു സംശയവുമില്ല. കലാകാരന്മാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആയി മുംബൈ മാറുന്നതിന് കാരണങ്ങൾ ഏറെ. പകലുകളെക്കാൾ ഏറെ സൗന്ദര്യമേറിയതാണ് ഇവിടുത്തെ രാത്രികൾ.
മുംബൈ എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ധാരാവി, അധോലോകവും ദാവൂദ് ഇബ്രാഹിം ഒക്കെ ആയിരിക്കും. ജീവിതവും കാഴ്ചകളും അനുഭവങ്ങളും ഒക്കെ നിറഞ്ഞു ചേരുന്ന ഒരു മനോഹരമായ പാഠപുസ്തകം ആണ് ഓരോ വ്യക്തികൾക്കും ഈ നഗരം അവിടെ വന്ന് എത്തുന്നവർ ഒരിക്കലും ആ നഗരത്തിൽ നിന്നും വിട്ടു പോകാൻ ആഗ്രഹിക്കുന്നില്ല. മുംബൈയിൽ കാണുവാനുള്ള കാഴ്ചകളിൽ വളരെ പ്രധാനപ്പെട്ട ഒന്ന് സഞ്ചയ് ഗാന്ധി നാഷണൽ പാർക്ക് ആണ്. ബോറിവാലിയിലുള്ള സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ കാഴ്ചകൾ ചെറുതൊന്നുമല്ല.
മുംബൈയിൽ സന്ദർശിക്കാൻ പറ്റിയ മനോഹരമായ സ്ഥലങ്ങളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. നഗരത്തിന്റെ ശ്വാസകോശം എന്ന് തന്നെ ഈ സ്ഥലത്തെ വിളിക്കാം. 103 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയിലാണ് ഈ ഒരു പാർക്ക് വ്യാപിച്ചു കിടക്കുന്നത്. ഓരോ വർഷവും രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് ഇവിടെയെത്തുന്നത്. പാരിസ്ഥിതിക വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്നൊരു രീതിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
കടുവകൾ സിംഹങ്ങൾ തുടങ്ങി നിരവധി മൃഗങ്ങളെ ഇവിടെ കാണാൻ സാധിക്കും. മൃഗങ്ങൾക്ക് വളരെ സ്വൈര്യമായി കാട്ടിലൂടെ വിഹരിക്കാവുന്ന രീതിയിലുള്ള ഒരു ആവാസവ്യവസ്ഥയാണ് ഒരുക്കി കൊടുത്തിരിക്കുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാൻ ജീവികൾ സഞ്ചരിക്കുന്ന കാടിന് നടുവിലായി മതിൽ കെട്ടിയിട്ടുണ്ട്. ആയിരത്തിലധികം സസ്യങ്ങളും 40 ദിനം വലിയ ഇനം പക്ഷികളും ഉരഗങ്ങളും മത്സ്യങ്ങളും പ്രാണികളും ഒക്കെ ഇവിടെയുണ്ട്. പാർക്കിനുള്ളിൽ ആയി ചെറിയ ഗുഹകളും കാണാൻ സാധിക്കും ഇവയൊക്കെ എഡി ഒന്നിനും ഒമ്പതിനും ഇടയിലുള്ള നൂറ്റാണ്ടുകളിൽ നിർമ്മിച്ചതാണ്.
ഇവയൊക്കെ പുരാവസ്തുക്കളായാണ് കണക്കാക്കുന്നത്. അതോടൊപ്പം ബുദ്ധന്റെയും മോദി സത്വന്മാരുടെയും ഒക്കെ അലങ്കരിച്ച പ്രതിമകൾ കൂടി കാണാൻ സാധിക്കും. കന്ഹരി ഗുഹകൾ ഒരു പ്രധാന ബുദ്ധമത പഠന കേന്ദ്രവും ബുദ്ധസന്യാസിമാർ ശില്പം ചെയ്തത് തീർത്ഥാടന കേന്ദ്രവുമായാണ് കാണപ്പെടുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇതൊരു കൗതുകം ഉണർത്തുന്ന കാഴ്ച തന്നെയാണ്. ഓരോ വർഷവും ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ മൃഗങ്ങൾക്കൊപ്പം ഈയൊരു കൗതുകം ഉണർത്തുന്ന ഗുഹയും ദർശിച്ചിട്ടാണ് പോകാറുള്ളത്. മുംബൈയിലെത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്.