India

കാണാതായിട്ട് മൂന്ന് മാസം; കണ്ടെത്തിയത് ഗുഹയില്‍ നിന്ന് പാമ്പിന്റെ ചേഷ്ഠകളോടെ-Missing Girl Found in Jharkhand Cave

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ നിന്നും കഴിഞ്ഞ മൂന്ന് മാസമായി കാണാതായ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ റാണിദിഹ് ഗുപ്ത ഗുഹയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. യുവതി ഗുഹയില്‍ കിടക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ യുവതി പാമ്പിന്റേത് പോലെയുളള ചേഷ്ഠകള്‍ പ്രകടിപ്പിക്കുന്നതായും വീഡിയോയില്‍ കാണാം.

വീഡയോ പുറത്ത് വന്നതോട് കൂടി സംഭവം പലരെയും ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് യുവതിയുടെ ചേഷ്ഠകള്‍ കാണാന്‍ ഗുഹയ്ക്ക് മുന്നിലെത്തിയത്. ദിവസങ്ങളായി പെണ്‍കുട്ടിയെ തിരയുകയായിരുന്ന കുടുംബാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഇത് കണ്ട് അവരും അമ്പരന്ന് പോയി. ശേഷം പൂജ നടത്തി അവര്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.

പാമ്പിനെപ്പോലെ നാവ് ചലിപ്പിക്കുകയും നിലത്ത് കിടക്കുകയുമൊക്കെ ചെയ്യുന്നുണ്ട് പെണ്‍കുട്ടി. പെണ്‍കുട്ടിയെ ശാന്തമാക്കാന്‍ ചുറ്റുമുള്ള ജനക്കൂട്ടം ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. വീട്ടിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ചടങ്ങുകള്‍ നടത്തുമ്പോള്‍ പെണ്‍കുട്ടി എഴുന്നേറ്റ് നില്‍ക്കുന്നതാണ് വീഡിയോയുടെ അവസാനഭാഗം കാണുന്നത്.

സംഭവത്തെ വിമര്‍ശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ‘ഇവയെല്ലാം ഇന്ത്യയില്‍ മാത്രമേ കാണാന്‍ കഴിയൂ’ എന്ന് ഒരു ഉപയോക്താവ് എഴുതി. ‘അടുത്ത നാഗിന്‍ സീസണ്‍ ജാര്‍ഖണ്ഡില്‍ ചിത്രീകരിക്കും’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.