Travel

“ആറു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹാജി അലി ദർഗ” തിരമാലകൾ വിഴുങ്ങാതെ അത്ഭുതപൂർവ്വം ഉയർന്നുനിൽക്കുന്നു| Haji Ali Dargah Spiritual, Islamic abode in Mumbai

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈ സിനിമ മോഹങ്ങളുടെ സ്വപ്ന രാജ്യം കൂടിയാണ്. ജീവിതത്തിന്റെ പല അവസ്ഥകളിൽ നിന്നും ജീവിതം പച്ചപിടിപ്പിക്കുവാനായി എത്തിയ മനുഷ്യരെ കൈനീട്ടി സ്വീകരിക്കുന്ന ഈ നഗരത്തിൽ പല ഭാഷകളും സംസ്കാരങ്ങളും ആഘോഷങ്ങളും കാഴ്ചകളും ഒക്കെ ഒന്നുചേരുന്നത് കാണാൻ സാധിക്കും. സിനിമകളിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള മുംബൈ നഗരമല്ല യഥാർത്ഥത്തിൽ അവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. മഞ്ഞയും കറുപ്പും അണിഞ്ഞ ടാക്സികളും ചുവന്ന നിറത്തിലുള്ള ബസുകളും ഒക്കെ നിറഞ്ഞ മുംബൈ നഗരം ഒരു സാധാരണക്കാരന് അൽഭുതം തന്നെയാണ്.

മുംബയുടെ മനോഹാരിതയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു സ്ഥലമാണ് ഹാജിയാലി ദർഗ.ഈ നഗരത്തിന്റെ പ്രധാന ആത്മീയ കേന്ദ്രങ്ങളിൽ ഒന്നായിട്ടാണ് കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ഈ ദർഗ അറിയപ്പെടുന്നത്. ജാതിമതഭേദമന്യേ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. വേലിയേറ്റ സമയമാണ് എങ്കിൽ തിരമാലകൾ ആഞ്ഞടിക്കുന്നത് കാണാൻ സാധിക്കും. ഈ സമയങ്ങളിൽ ദർഗയിലേക്ക് പ്രവേശനവുമില്ല. കാരണം അങ്ങോട്ടുള്ള വഴി തിരമാലകളാൽ മൂടപ്പെടും. തുടർന്ന് വെള്ളമിറങ്ങുമ്പോൾ വീണ്ടും പഴയതുപോലെതന്നെ റോഡ് തെളിഞ്ഞു കാണാൻ സാധിക്കും ആ സമയത്താണ് അവിടെ പോകാൻ സാധിക്കുക.

ഈ സ്ഥലം എന്നും ഒരു അത്ഭുതമായി തന്നെയാണ് ഓരോ വിനോദസഞ്ചാരിയും കാണുന്നത്. കടലിൽ നിന്നും അധികം അകലം എടുക്കാതെ കടലിനോട് ഒരുപാട് ചേർന്ന് നിന്ന് ഋതുക്കൾ സമുദ്രത്തെ പലകുറി ക്ഷോഭിപ്പിച്ചിട്ടും ആറു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹാജി അലി ദർഗ തിരമാലകൾ വിഴുങ്ങാതെ അത്ഭുതപൂർവ്വം ഉയർന്നുനിൽക്കുന്നു. അതൊരു പ്രത്യേക അനുഭവം തന്നെയാണ് ഏതൊരു വിനോദസഞ്ചാരിയും അമ്പരപ്പിക്കുന്ന ഒരു അനുഭവം. കടലിന് നടുവിലൂടെ ഒഴുകുകയാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഈ ഒരു ദർഗ നിൽക്കുന്നത്. 19 നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ഒരു ദർഗയുടെ വാസ്തുവിദ്യയും പ്രാധാന്യവും ഒക്കെ വളരെ വലുതാണ്.

മനോഹരമായ മാർബിൾ ശവകുടീരമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇന്തോ ഇസ്ലാമിക് വാസ്തുവിദ്യയുടെ ഒരു സാധാരണമായ ചിത്രീകരണം തന്നെയാണ് ഈ ശവകുടീരം. അതിനൊപ്പം കമാനാകൃതിയിലുള്ള ഒരു പ്രവേശന കവാടം മുംബൈയുടെ തനത് സൗന്ദര്യത്തെയും പ്രാദേശിക ശൈലിയെയും വിളിച്ചോതുന്നതും. അറബിക്കടലിന്റെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദർഗ താജ്മഹലിൽ ഉപയോഗിച്ചിരിക്കുന്ന മാക്രാന എന്ന മാർബിൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. തിരമാലകൾ ദർഗയിലെ പാതകളെ വിഴുങ്ങുന്ന സമയത്ത് ഇവിടെ വിനോദസഞ്ചാരികളെ അനുവദിക്കില്ല. വളരെയധികം അപകടം നിലനിൽക്കുന്ന സമയമായതുകൊണ്ട് തന്നെ ആ സമയത്ത് ഒരാളെയും അവിടേക്ക് കയറ്റി വിടില്ല അതുകൊണ്ട് ആ സമയങ്ങളിൽ ദർഗ സന്ദർശിക്കാൻ സാധിക്കില്ല. പക്ഷേ അത്ഭുതം നിറഞ്ഞ ഒരു കൗതുക കാഴ്ച തന്നെയാണ് ഈ ദർഗ. നിരവധി ആളുകളാണ് ഈയൊരു കാഴ്ച കാണാൻ വേണ്ടി ഇവിടെ എത്തുന്നത്.