പലപ്പോഴും പലരും പറയുന്ന ഒരു വലിയ പ്രശ്നമാണ് വരവിനേക്കാൾ കൂടുതലാണ് ചിലവ് എന്ന്.. അല്ലെങ്കിൽ എന്റെ കയ്യിൽ ഒന്നുമില്ല ശമ്പളം കിട്ടിക്കഴിഞ്ഞാൽ അത് മുഴുവൻ പെട്ടെന്ന് തീർന്നു പോകുന്നു എന്ന്.എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് അങ്ങനെ സംഭവിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്. ഇതൊക്കെ നമ്മൾ മനസ്സിലാക്കണം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ വരവും ചിലവും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റും. അത് എന്തൊക്കെയാണെന്ന് മനസ്സിലാക്കാം.
പണം നമ്മുടെ കയ്യിൽ നിൽക്കണമെങ്കിൽ നമ്മുടെ വരവ് ചിലവ് കണക്കുകൾ കൃത്യമായി എഴുതി വയ്ക്കണം. എത്ര രൂപ നമുക്ക് ലഭിക്കുന്നുണ്ട് അതിൽ എത്ര രൂപ നമ്മൾ ചിലവാക്കണം എത്ര രൂപ നമ്മൾ സൂക്ഷിച്ചു വെക്കണം എന്നൊക്കെ കൃത്യമായ ഒരു കണക്ക് കയ്യിൽ വേണം. കയ്യിൽ ലഭിക്കുന്നതിന്റെ 30% എങ്കിലും സേവ് ചെയ്തു വയ്ക്കാൻ പഠിക്കുകയും വേണം. വരവും ചിലവും കൃത്യമായി എഴുതി വയ്ക്കുകയാണെങ്കിൽ എവിടെയാണ് നമുക്ക് ബുദ്ധിമുട്ടുകൾ നേരിട്ടത് എന്ന് മനസ്സിലാക്കാൻ സാധിക്കും ആ ചിലവ് പിന്നീട് കുറച്ചുകൊണ്ട് മുൻപോട്ടു പോകുവാനും സാധിക്കും.
മറ്റൊരു പ്രധാനപ്പെട്ട കാര്യം രണ്ട് ബാങ്ക് അക്കൗണ്ട് എങ്കിലും എടുക്കണം എന്നതാണ് ഒരു ബാങ്ക് അക്കൗണ്ട് പണം സേവ് ചെയ്യാനായിരിക്കണം മറ്റൊന്ന് പണം ചിലവാക്കാൻ.. കിട്ടുന്ന പണം സേവ് ചെയ്യുന്ന അക്കൗണ്ടിലേക്ക് കുറച്ചെങ്കിലും നിക്ഷേപിക്കാൻ മറക്കരുത്. ലഭിക്കുന്ന ശമ്പളത്തിന്റെ 20% എങ്കിലും സേവ് ചെയ്യുകയാണ് വേണ്ടത്.. എന്തു പ്രശ്നം വന്നാലും സേവ് ചെയ്യുന്ന അക്കൗണ്ടിൽ നിന്നും പണം എടുക്കില്ല എന്ന് തീരുമാനിക്കുക..
കഴിവതും ലോണുകൾ എടുക്കാതെ നോക്കുക. ലോണുകൾക്ക് നിരവധി പലിശയാണ് ഓരോ വർഷവും നമുക്ക് നൽകേണ്ടതായി വരുന്നത്. ലോണിന് അടയ്ക്കുന്ന പണം നമ്മൾ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ നമുക്ക് സ്വന്തമായി ഒരു വീടോ കാറോ ഒക്കെ സ്വന്തമാക്കാൻ സാധിക്കും.. ലോൺ എടുക്കുമ്പോൾ വെറുതെ ഒന്ന് കൂട്ടി നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും എത്ര രൂപയാണ് വെറുതെ പലിശയിനത്തിൽ പോകുന്നത് എന്ന്. ആ പൈസ സേവ് ചെയ്തു വയ്ക്കുകയാണെങ്കിൽ വളരെ ചെറിയ കാലം കൊണ്ട് തന്നെ നമുക്ക് നല്ലൊരു തുക സേവ് ചെയ്യാൻ സാധിക്കും.
എത്രയും നേരത്തെ പണം സേവ് ചെയ്തു വയ്ക്കുകയാണെങ്കിൽ അത്രയും നേരത്തെ തന്നെ നമുക്ക് അത് ലഭിക്കുവാനുള്ള സാധ്യതയും വർദ്ധിക്കും. ലോൺ എടുക്കുക കടം വാങ്ങുക തുടങ്ങിയവയൊക്കെ ദുശ്ശീലങ്ങൾ ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. ചെറിയ ചെറിയ കടങ്ങൾ ആദ്യം തന്നെ തീർക്കുക. ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങാൻ തീരുമാനിക്കാതിരിക്കുക. ഒരു സാധനം വാങ്ങാൻ പോകുമ്പോൾ കൃത്യമായ തയ്യാറെടുപ്പോടെ പോവുക തയ്യാറെടുപ്പിന് അപ്പുറമുള്ള സാധനങ്ങൾ വാങ്ങില്ല എന്ന് ഒരു ദൃഢപ്രതിജ്ഞ എടുക്കുക. ആഡംബരത്തിനു വേണ്ടി ഒരുപാട് പണം ചിലവാക്കാതിരിക്കുക..