എല്ലാവരുടെയും മനസ്സിൽ വേദന പടർത്തുകയാണ് വയനാട്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ തന്റെ ഉറ്റവരും ഉടയവരും ഇല്ലാതെ അനാഥരാക്കപ്പെട്ട നിരവധി ആളുകൾ.എന്തുചെയ്യണമെന്നോ എവിടേക്ക് പോകണമെന്നോ അറിയാതെ നിന്നുപോകുന്ന മനുഷ്യർ. അവർക്ക് ഇപ്പോൾ ആവശ്യം ആശ്വാസവാക്കുകൾ മാത്രമല്ല ചേർത്ത് പിടിക്കലുകളും സഹായഹസ്തങ്ങളുമാണ്. ഒരു ചെറിയ നാണയത്തുട്ടിനാൽ ലഭിക്കുന്ന സഹായം പോലും അവിടെ വളരെ വലുതായ ഒരു സാഹചര്യമാണ് നിലവിലുള്ളത്.. പക്ഷേ നമ്മുടെ പ്രിയപ്പെട്ടവരെ അങ്ങനെ മാറ്റി നിർത്താൻ നമുക്ക് കഴിയില്ലല്ലോ
അവർക്ക് സഹായഹസ്തവുമായി എല്ലാ മേഖലകളിൽ നിന്നും നിരവധി നല്ല മനുഷ്യർ മുൻപോട്ട് വന്നിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ വരെ ചേർത്ത് നിർത്താൻ തന്നെയാണ് കേരളത്തിന്റെ തീരുമാനം ഇപ്പോഴത്തെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പ്രമുഖരാണ് അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുകൊണ്ട് രംഗത്തെത്തുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എം എ യൂസഫലി, പ്രമുഖ വ്യവസായ രവി പിള്ള, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണരാമൻ എന്നിവർ അഞ്ചു കോടി രൂപ വീതം ധനസഹായമാണ് ഇവർക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പും അഞ്ചു കോടി രൂപ തന്നെയാണ് ദുരിതത്തിൽ പെട്ടവർക്ക് സഹായ വാഗ്ദാനം നൽകിയിരിക്കുന്നത്. കെഎസ്എഫ്ഇ അഞ്ചുകോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എൽ 50 ലക്ഷം രൂപയും വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപയുമാണ് ധനസഹായം നൽകിയിരിക്കുന്നത് അതോടൊപ്പം ഔഷധി ചെയർപേഴ്സൺ ആയ ശോഭന ജോർജും 10 ലക്ഷം രൂപ ധനസഹായമായി നൽകുന്നുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രിയായ സ്റ്റാലിൻ പ്രഖ്യാപിച്ച അഞ്ചു കോടി രൂപ ഇതിനോടകം തന്നെ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലു ഓഫീസിലെത്തി കൈമാറുകയും ചെയ്തു. ഇവയ്ക്ക് പുറമേ നിരവധി ആളുകൾ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. തമിഴ് ചലച്ചിത്ര നടനായ വിക്രം 20 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നത്. ടിബറ്റൻ ആത്മീയ നേതാവായ ദലയിലാമ്മ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം കേരളത്തിലെ എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനം ആയിട്ടുണ്ട്.
കഴിവിന്റെ പരമാവധി എല്ലാവരും അവരവരാൽ കഴിയുന്ന സഹായം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. അതോടൊപ്പം തന്നെ ഉരുൾപൊട്ടൽ മേഖലയിലേക്ക് വസ്ത്രവും ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും ഒക്കെ എത്തിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ദുരിതബാധിതരെ സഹായിക്കാൻ എന്ന പേരിൽ ചില പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്..അതൊക്കെ ഈ ഘട്ടത്തിൽ ഒഴിവാക്കണം സന്നദ്ധസംഘടനകളുടെ പേരിലടക്കം ഒറ്റയ്ക്കും കൂട്ടായും പലസ്ഥലങ്ങളിൽ നടക്കുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണം പൂർണമായും നിർത്തിവയ്ക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ ഘട്ടത്തിൽ അത് ഉപകാരപ്പെടുന്ന ഒരു പ്രക്രിയ അല്ല. ഇതുവരെ ശേഖരിച്ചിട്ടുള്ള വസ്ത്രങ്ങൾ എത്രയും പെട്ടെന്ന് കളക്ടറേറ്റിൽ എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.