വയനാട് ജില്ലയിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ദൈവം അവരെ രക്ഷിക്കട്ടെ. സംഭവത്തിൽ അനുശോചനവും സഹതാപവും അറിയിച്ചുകൊണ്ട് ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് ഒമാൻ സുൽത്താൻ സന്ദേശം അയച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 200 കടന്നു. മരണസംഖ്യ കൂടിവരികയാണ്. ദുരന്ത മേഖലയിലെ രക്ഷാ പ്രവർത്തനത്തിനിടെ വെല്ലുവിളിയായികൊണ്ട് പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നു. രക്ഷാ പ്രവർത്തനത്തിനായുള്ള ബെയ്‌ലി പാലത്തിന്‍റെ നിർമ്മാണം തത്ക്കാലികമായി നിർത്തി. ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ കേരളത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1386 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇവരെ ഏഴ് ക്യാമ്പുകളിലേക്കും ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.