നമ്മുടെ പല്ലുകളുടെ സംരക്ഷണത്തിന് ദിവസവും രണ്ടു നേരമെങ്കിലും പല്ല് തേക്കേണ്ടത് അത്യാവശ്യമാണ്. പലരും ഇക്കാര്യം ചെയ്യുന്നില്ല എന്നതാണ് സത്യം.എന്നാൽ രാവിലെയും വൈകിട്ടും പല്ല് തേച്ചാൽ മാത്രമേ നമ്മുടെ പല്ലുകൾ വളരെ സുരക്ഷിതമായി ഇരിക്കുകയുള്ളൂ. രണ്ടുനേരം പല്ലു തേക്കുന്നത് പോലെ തന്നെ പ്രധാനമാണ് പല്ലു തേക്കാൻ ഉപയോഗിക്കുന്ന ബ്രഷും..വളരെ വൃത്തിയായി ഉപയോഗിക്കേണ്ട ഒന്നാണ് പല്ല് തേക്കുന്ന ബ്രഷ്. ചിലർ ഒരുപാട് കാലം ഒരു ബ്രഷ് തന്നെ ഉപയോഗിച്ച് പല്ല് തേക്കാറുണ്ട്
എന്നാൽ അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണ്. പല്ലുതേക്കുന്ന ബ്രഷ് നമ്മൾ എത്ര കാലം ഉപയോഗിക്കണം എന്ന് മനസ്സിലാക്കണം.. കാലപ്പഴക്കം ചെല്ലുമ്പോൾ ടൂത്ത് ബ്രഷിലെ ബ്രിസലുകൾ അകന്നു പോകുന്നതായി കാണാൻ സാധിക്കും. ഈ നാരുകൾ അകന്നു പോകുകയും കൊഴിഞ്ഞു പോകുകയോ ചെയ്യുന്നത് കണ്ടാൽ പിന്നീട് ഈ ബ്രഷ് ഉപയോഗിക്കാൻ പാടില്ല. ഒരു ബ്രഷ് കൂടിപ്പോയാൽ രണ്ടുമാസത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് നമ്മുടെ പല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ പല്ലുകളിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങളും അഴുക്കുമൊന്നും ശരിയായ രീതിയിൽ നീക്കം ചെയ്യാൻ സാധിക്കില്ല.
പല്ലുകൾ വൃത്തിയാക്കുവാനാണ് നമ്മൾ ബ്രഷ് ഉപയോഗിക്കുന്നത് എങ്കിൽ ആ ഒരു കാര്യം അവിടെ നടക്കുന്നില്ല എന്നതാണ് സത്യം. പഴക്കം ചെന്ന ബ്രഷ് ഉപയോഗിക്കുമ്പോൾ വായിൽ അണുക്കൾ പെരുകുകയും അണുബാധ ഉണ്ടാവുകയും ചെയ്യും.. ഇത്തരത്തിൽ അണുബാധ ഉണ്ടാവുന്നതിലൂടെ പലതരത്തിലുള്ള ദന്തരോഗങ്ങൾ നമുക്ക് ഉണ്ടാകും. വായിൽ വരുന്ന കുരുക്കൾ പൂപ്പൽ ഇവയൊക്കെ ഇത്തരത്തിൽ ബ്രഷിൽ നിന്നും ഉണ്ടാകുന്ന അണുബാധകളാണ്..
ആരോഗ്യ വിദഗ്ധർ പോലും പറയുന്നത് സാധാരണ മൂന്നു നാല് മാസങ്ങൾ കൂടുമ്പോൾ ബ്രഷ് മാറ്റിയിരിക്കണം എന്നതാണ്.. അങ്ങനെ ചെയ്യാതിരിക്കുമ്പോൾ ഒരുപാട് രോഗങ്ങൾ പല്ലിലേക്ക് വരികയാണ് ചെയ്യുന്നത്..ഭക്ഷണ അവശിഷ്ടങ്ങൾ പല്ലുകളിൽ അടിഞ്ഞുകൂടുന്നത് മൂലം നിരവധി രോഗങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയാണ് കാണാൻ സാധിക്കുന്നത്. അതുകൊണ്ടു തന്നെ ബ്രഷിന്റെ നാരുകൾക്ക് കേടു വന്നതായി കണ്ടാൽ അത് മാറ്റാൻ ശ്രദ്ധിക്കണം ഇല്ലായെങ്കിൽ അത് പല്ലിന്റെ ഇനാമൽ നഷ്ടപ്പെടാനുള്ള കാരണമാകും. പല്ലിനെ സംരക്ഷിക്കുന്ന ഒരു പ്രധാന പാളിയാണ് ഇനാമൽ നഷ്ടമാവുകയാണ് എങ്കിൽ പല്ല് പൂർണമായും മോശമാകുന്നു എന്ന് പറയുന്നതാണ് നല്ലത്.. മൂന്നുമാസത്തിൽ കൂടുതൽ ഒരു ബ്രഷ് ഉപയോഗിക്കാതിരിക്കുന്നതാണ് പല്ലിന്റെ ആരോഗ്യത്തിന് നല്ലത്..