നമ്മുടെ ശരീരത്തിന് വളരെ ഹാനികരമായ ഒന്നാണ് പഞ്ചസാര. പഞ്ചസാര നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട്. കുട്ടികൾക്കടകം പഞ്ചസാര നൽകാൻ പാടില്ല എന്ന് ആരോഗ്യവിദഗ്ധർ പോലും പറഞ്ഞിട്ടുണ്ട്. പഞ്ചസാരയിൽ അടങ്ങിയിട്ടുള്ള പല മാരകമായ പദാർത്ഥങ്ങളും നമ്മുടെ ആരോഗ്യത്തെ മോശമായ രീതിയിൽ ബാധിക്കുന്നു എന്നതുകൊണ്ടാണ് പഞ്ചസാര ഉപയോഗിക്കാൻ പാടില്ല എന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്..പഞ്ചസാര കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ പ്രധാനമായി വരുന്ന ചില വ്യത്യാസങ്ങളെ കുറിച്ചാണ് പറയുന്നത്.
പഞ്ചസാര നിരന്തരമായി ഉപയോഗിക്കുന്ന ആളുകളുടെ മുഖത്ത് സ്ഥിരമായി കുരുക്കൾ വന്നുകൊണ്ടിരിക്കും. പഞ്ചസാരയുടെ ഉപയോഗം കുറയുമ്പോൾ ഈ കുരുക്കൾ അപ്രത്യക്ഷമാകുന്നത് നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും. ആ കാര്യം ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. പഞ്ചസാരയിൽ അമിതമായി അടങ്ങിയിരിക്കുന്ന ചില പദാർത്ഥങ്ങൾ കാരണമാണ് മുഖത്ത് ഇത്തരത്തിൽ കുരുക്കൾ ഉണ്ടാകുന്നത്.
സ്ത്രീകൾക്ക് പഞ്ചസാര കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ട് ഈസ്ട്രജൻ ഹോർമോൺ കുറയുകയും..ടെസ്റ്റോസ്റ്റിറോൺ കൂടുകയും ചെയ്യുന്നു.. ഇത് സ്ത്രീകളുടെ ശരീരത്തിന് വളരെ മോശമായ ഒരു അവസ്ഥയാണ് പ്രധാനം ചെയ്യുന്നത്..ആരോഗ്യ അവസ്ഥയെ ഇത് മോശമായി ബാധിക്കും എന്നതുകൊണ്ട് തന്നെ സ്ഥിരമായി സ്ത്രീകൾ പഞ്ചസാര ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതായത് സ്ഥിരമായി പഞ്ചസാര ഉപയോഗിക്കുന്ന ഒരു സ്ത്രീയ്ക്ക് വന്ധ്യത വരെ വരാനുള്ള സാധ്യതയുണ്ട്.
പഞ്ചസാര കൂടുതൽ ഉപയോഗിക്കുന്നത് പുരുഷന്മാരാണ് എങ്കിൽ അവർക്ക് ടെസ്റ്റോസ്റ്റിറോൺ കുറയുകയും ഈസ്ട്രജൻ ഹോർമോൺ കൂടുകയുമാണ് ചെയ്യുന്നത്. ഒരു പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ പുരുഷന്മാരിൽ കുറയുന്നത് വളരെ മോശമായ ഒരു അവസ്ഥയാണ്.പുരുഷന്മാരിലെ പുനരുൽപാദനശേഷി കുറയ്ക്കുകയാണ് ഇത് ചെയ്യുന്നത്.
ദിവസം മുഴുവൻ നമുക്ക് മടി അനുഭവപ്പെടുന്നതും പഞ്ചസാര ഉപയോഗിക്കുന്നത് കൊണ്ടാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഒരു ദിവസം ചായക്കൊപ്പം പഞ്ചസാരയ്ക്ക് പകരം ശർക്കരയും മറ്റും ഉപയോഗിച്ചു നോക്കൂ ആ ദിവസം നിങ്ങൾക്ക് മടിയുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കും. നിങ്ങളുടെ ശരീരത്തിലെ എനർജിയെ ഇല്ലാതാക്കുവാനും പഞ്ചസാരക്ക് സാധിക്കും.. അതോടൊപ്പം ശരീരത്തിൽ ആവശ്യമില്ലാത്ത കൊഴുപ്പ് വർദ്ധിപ്പിക്കുകയും അതുവഴി അമിതവണ്ണത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കുകയും ചെയ്യുന്നത് പഞ്ചസാരയാണ്. ഇതിനുപുറമേ ഷുഗർ പോലെയുള്ള വലിയ രോഗങ്ങൾ കൂടി ഓരോ വ്യക്തികളെയും കാത്തിരിക്കുന്നു. കുട്ടികളെ ആണെങ്കിൽ പോലും കുട്ടിക്കാലം മുതലേ പഞ്ചസാര ഉപയോഗിക്കാൻ പഠിപ്പിക്കാതിരിക്കുകയാണ് വേണ്ടത്. ഒരു സൈലന്റ് കില്ലറാണ് പഞ്ചസാര എന്ന് പറയുന്നതാണ് സത്യം ഇനിയെങ്കിലും ഇത് ഭക്ഷണത്തിൽ നിന്നും പതുക്കെ പതുക്കെ ഒഴിവാക്കി നോക്കൂ.