എത്ര മലവെള്ളപ്പാച്ചില്‍ വന്നാലും തരിമ്പും തകരാതെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ കാവല്‍മാടമാണ് ഇത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനായി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി പ്രദേശവാസികളായ വനസംരക്ഷണസമിതി പ്രവര്‍ത്തകരാണ് ഇത് നിര്‍മ്മിച്ചത്.
2017-ലാണ് ഈ ഷെഡ്ഡ് സ്ഥാപിച്ചതെന്നാണ് ഇവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മേല്‍ക്കൂരയ്ക്ക് ഈറ്റയും ഓലയുമാണ് ഉപയോഗിച്ചിരുന്നത്. 2017-ലാണ് ആദ്യമായി നിര്‍മിച്ചതെങ്കിലും കൃത്യമായ ഇടവേളകളില്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
View this post on Instagram
2018-ലെ പ്രളയകാലത്താണ് ഈ ഡബിള്‍ സ്‌ട്രോങ് ഷെഡിന്റെ ചിത്രം ആദ്യം വൈറലായത്. പിന്നീടുള്ള ഓരോ മഴക്കാലത്തും ഇത് ആവര്‍ത്തിച്ചു. എന്തായാലും ഇത്തവണയും ചാലക്കുടിപ്പുഴയില്‍ തലയുയര്‍ത്തി തന്നെ ആ കൊച്ചു ഷെഡ് നില്‍ക്കുന്നു.