വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വേണ്ടി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തിര സഹായമായി കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത് 10 ലക്ഷം രൂപ സഹായം നൽകി. കേരളത്തിൽ പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ടാണ് സഹായമെത്തിക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഈ മഹദ് സംരംഭത്തോട് പരമാവധി സഹകരിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും കെ.ഐ.ജി. അഭ്യർത്ഥിച്ചു.