മോജിറ്റോയും ചായയും കുടിച്ചിട്ടുണ്ടകും അല്ലെ, എന്നാൽ ഇത് രണ്ടും കൂടെ ചേർന്ന മോജിറ്റോ ഐസ് ടീ കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വരൂ, കിടിലൻ സ്വാദിൽ വളരെ എളുപ്പത്തിൽ ഒരു മോജിറ്റോ ഐസ് ടീ തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 2 കപ്പ് ചൂടുവെള്ളം
- 2 ബ്ലാക്ക് ടീ ബാഗുകൾ
- മോജിതോ ഫ്ലേവർ ബൂസ്റ്റർ – (നാരങ്ങ കഷണങ്ങൾ, പുതിന ഇല, പഞ്ചസാര കൂട്ടിക്കലര്‍ത്തുക)
ഐസ്
തയ്യാറാക്കുന്ന രീതി
ചുട്ടുതിളക്കുന്ന വെള്ളം ഒരു പാത്രത്തിൽ ഒഴിക്കുക 10 മിനിറ്റ് നേരത്തേക്ക് ടീ ബാഗുകൾ അതിലേക്ക് ചേർക്കുക ബാഗുകൾ മാറ്റുക,എന്നിട്ട് ബാഗിൽ നിന്ന് നീര് പിഴിഞ്ഞെടുക്കുക ചായ തണുത്തതിനുശേഷം, മോജിതോ ബൂസ്റ്റർ ചേർക്കുക. ഒരു ഗ്ലാസിൽ ഐസ് ചേർക്കുക. അതിലേക്ക് തണുത്ത ചായ ഒഴിക്കുക
ഐസ് ടീ തയ്യാറാണ്.