വൈകുന്നേര ചായക്ക് എന്തെങ്കിലും സ്പെഷ്യൽ കിട്ടിയാൽ പിന്നെ ഹാപ്പിയായല്ലേ, കിടിലൻ സ്വാദിൽ ഒരു ചക്ക അട തയ്യാറാക്കിയാലോ? രുചികരമായ ചക്ക അടയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പഴുത്ത വരിക്ക ചക്കയുടെ ചുളകൾ
- പച്ചരി കുതിർത്ത് പൊടിച്ചത്
- ശർക്കര
- നെയ്യ്
- തേങ്ങാക്കൊത്ത്
തയ്യാറാക്കുന്ന വിധം
ആദ്യമായി പഴുത്ത ചുളകൾ മിക്സിയിൽ അരച്ചെടുക്കുക. അടിഭാഗം കട്ടിയുള്ള പാത്രത്തിൽ ഒരു ടീ സ്പൂൺ നെയ്യും അരച്ചുവെച്ച ചുളയും ശർക്കര പാനിയും ചേർത്ത് മിക്സ് ചെയ്യുക. നല്ലവണ്ണം വെന്തു കഴിഞ്ഞ ഈ കൂട്ടിലേക്ക് തേങ്ങാക്കൊത്ത് ചേർത്ത് നന്നായി മിക്സ് ചെയ്തു വെയ്ക്കുക. ഇതിലേക്ക് കുതിർത്ത് പൊടിച്ച പച്ചരി ചേർത്ത് മിക്സ് ചെയ്യുക. (പച്ചരി കുതിർത്ത് പൊടിച്ചു കഴിഞ്ഞാൽ ചെറുതീയിൽ വറുത്തെടുക്കുന്നത് ചക്ക അടയുടെ രുചി വർദ്ധിപ്പിക്കും) ചക്ക അടയുടെ കൂട്ട് തയ്യാറായി കഴിഞ്ഞാൽ, അത് വാഴയിലയിൽ കനം കുറച്ച് പരത്തിയെടുക്കുക. ശേഷം അത് ആവിയിൽ നന്നായി വേവിച്ചെടുക്കുക. നല്ലവണ്ണം വെന്തുകഴിഞ്ഞാൽ ചക്ക അട തയ്യാർ.