നമ്മുടെ ശരീരത്തിൽ ഏറ്റവും ശ്രദ്ധയോടെ കാത്തുസൂക്ഷിക്കേണ്ട ഒരു അവയവം ഹൃദയമാണ്. ഹൃദയത്തിന് സംരക്ഷണം നൽകാൻ സാധിക്കുന്ന കാര്യങ്ങളൊക്കെ തന്നെ നമ്മൾ ചെയ്യണം. പല മോശമാഹാരവും കഴിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തെ നമ്മൾ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഈ സമയത്ത് നമ്മൾ മനസ്സിലാക്കാതെ പോകുന്ന ഒന്നാണ് സൂര്യകാന്തി വിത്തുകൾ.. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ മുൻപിൽ നിൽക്കുന്നതാണ് സൂര്യകാന്തി വിത്തുകൾ. ഇവയ്ക്ക് പലപ്പോഴും അർഹിക്കുന്ന പരിഗണന ലഭിക്കാറില്ല എന്ന് പറയുന്നതാണ് സത്യം. ഈ വിത്തുകൾ നമ്മുടെ ആരോഗ്യത്തെ ഒരുപാട് സംരക്ഷിക്കുന്നുണ്ട്.
നമ്മുടെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമുതൽ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നത് വരെയുള്ള കാര്യങ്ങൾ സൂര്യകാന്തി വിത്തുകൾക്ക് ചെയ്യാൻ സാധിക്കും. ഇവയുടെ ഗുണങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. പോഷകങ്ങളാൽ സമ്പന്നമായ ഈ വിത്തുകൾ നമ്മുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. പ്രോട്ടീനും ഫൈബറും കൊണ്ട് സമ്പുഷ്ടമായ ഈ വിത്തുകൾ ശരീരഭാരം നിയന്ത്രിക്കുകയും പേശികളെ നിർമ്മിക്കുവാനും നന്നാക്കുവാനും സഹായിക്കുകയും ചെയ്യുന്നു..നാരുകൾ കൊണ്ട് സമ്പന്നമായതിനാൽ ഇത് വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ഒമേഗ സിക്സ് ഫാറ്റി ആസിഡുകൾ കൊഴുപ്പുകൾ മഗ്നീഷ്യം തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇത് ആരോഗ്യകരമായ ബിപിഎയും മൊത്തത്തിലുള്ള ഹൃദയ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നുണ്ട് ആന്റിഓക്സിഡന്റുകൾ കൊണ്ട് സമ്പുഷ്ടമായ ഇത് ശരീരത്തിലെ സ്ട്രസ്സ് വീക്കം എന്നിവ നിയന്ത്രിക്കുവാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുവാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുവാനും ഒക്കെ സഹായിക്കുന്നുണ്ട്. ദഹനത്തെയും ഇത് പിന്തുണയ്ക്കുന്നു.. ഉയർന്ന നാരുകൾ അടങ്ങിയ ഈ വിത്തുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.. മലബന്ധം തടയുവാനും ഇത് സഹായിക്കുന്നു
ധാതുക്കളുടെ മികച്ച ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. അതുകൊണ്ടുതന്നെ ഇത് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത് ഊർജ്ജനില വർദ്ധിപ്പിക്കുകയും നിയാസിൻ ഫോള്ളേറ്റ് വിറ്റാമിൻ ബി സിക്സ് തുടങ്ങിയ വിറ്റാമിനുകൾ ശരീരത്തിന് പ്രധാനം ചെയ്യുകയും ചെയ്യുന്നു. ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കുവാനും ശരീരഭാരം നിലനിർത്തുവാനും വളരെയധികം സഹായിക്കുന്നത് കൊണ്ട് തന്നെ ഡയറ്റുകളിൽ ഒക്കെ ഇത് ഉപയോഗിക്കാം. ഒമേഗ പോലെയുള്ള പാർട്ടി ആസിഡുകൾ ഇതിൽ ഉള്ളതുകൊണ്ട് തന്നെ ഇത് ശരീരത്തിൽ പ്രധാനം ചെയ്യുന്നത് വലിയ ആരോഗ്യ ഗുണങ്ങൾ ആണ്. ഒമേഗ അടക്കമുള്ള വസ്തുക്കൾ ഇതിൽ ഉള്ളതിനാൽ ഇത് ശരീരത്തെ കാൽസ്യ സമ്പൂർണ്ണമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.