ഒട്ടുമിക്ക പെൺകുട്ടികളും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ എന്നുപറയുന്നത്. ഒരു പെൺകുട്ടിയുടെ ആത്മവിശ്വാസത്തിൽ ലിപ്സ്റ്റിക്ക് ചെല്ലുന്ന പങ്ക് വളരെ വലുതാണ്. ദിവസവും ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ ഉള്ളത്.. മറ്റൊരു മേക്കപ്പ് ഇഷ്ടമല്ല എങ്കിൽ പോലും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ ദിവസവും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുന്നത് ഇത് നമുക്ക് ദോഷം ചെയ്യുമോ.? ശരീരത്തിന് ഹാനികരമായ കെമിക്കലുകൾ ലിപ്സ്റ്റിക്കിൽ അടങ്ങിയിട്ടുണ്ടോ.? ഇതൊക്കെ നമ്മൾ മനസ്സിലാക്കേണ്ടതായി ഉണ്ട്.
ലിപ്സ്റ്റിക് വാങ്ങുമ്പോൾ തന്നെ നമുക്ക് വളരെ മോശമായി ബാധിക്കുന്ന കെമിക്കലുകൾ അതിൽ അടങ്ങിയിട്ടുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കണം. വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾ ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് ഉണ്ടാകും.. ദിവസവും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതുകൊണ്ട് ചുണ്ടുകളിൽ വിണ്ട് കീറലുകളും അതേപോലെതന്നെ ചുളിവുകളും ഉണ്ടാവും. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മികച്ച ലിപ് ബാമുകൾ ഒരു ഡോക്ടറുടെ സഹായത്തോടെ ചുണ്ടിൽ പുരട്ടുവാൻ ശ്രദ്ധിക്കുക. പ്രകൃതിദത്തമായ വഴികളും ഇതിനായി എക്സ്ഫോളിയേഷനുകളായി ഉപയോഗിക്കാവുന്നതാണ്.
ദിവസവും ചുണ്ടിൽ ലിപ്സ്റ്റിക് ഇടുന്ന ഒരു വ്യക്തിക്ക് അലർജി പ്രവർത്തനങ്ങൾ ഉണ്ടാവാറുണ്ട്.. വളരെ വിരളമായി മാത്രമാണ് അലർജി ഉണ്ടാവുന്നത്. എങ്കിലും സൗന്ദര്യവർദ്ധക വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകൾ ചില ആളുകളിലെങ്കിലും അലർജി ഉണ്ടാക്കും. ചുണ്ടുകൾ പൊട്ടുവാനും അവിടെ നിന്നും തൊലി ഇളകുവാനും ഒക്കെ തുടങ്ങുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ ദിവസവും ലിപ്സ്റ്റിക്ക് ഉപയോഗിക്കുകയാണെങ്കിൽ അതിനു മുൻപ് മികച്ച ഒരു ലിപ്പ് ബാം നിങ്ങളുടെ ചുണ്ടുകൾക്ക് ഒരു ആവരണം നൽകി വേണം ഉപയോഗിക്കാൻ.
ദിവസവും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്ന ആളുകളിൽ പിഗ്മെന്റേഷൻ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം ആളുകളുടെ സ്വഭാവികമായ നിറം ചുണ്ടുകൾക്ക് നഷ്ടമാവുകയാണ് ചെയ്യുന്നത്.. അതോടൊപ്പം ലിപ്സ്റ്റിക്കിലുള്ള ലെഡ്ഡ് പോലെയുള്ള മാരകമായ പദാർത്ഥങ്ങൾ പലപ്പോഴും ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമായി മാറാം.. ഇവയ്ക്ക് പുറമേ ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവ് കണ്ണിലെ പ്രകോപനം ശ്വാസതടസ്സം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കൂടി ഉണ്ടാക്കുന്നുണ്ട്. ദിവസവും ലിപ്സ്റ്റിക് ഇടുന്ന ആളുകളിൽ ക്യാൻസർ രോഗം കൂടുന്നതാണ് റിപ്പോർട്ടുകൾ വരുന്നത്.
ലിപ്സ്റ്റിക്കികളിൽ കാണപ്പെടുന്ന കനലോഹങ്ങൾക്ക് നമ്മുടെ ശരീരത്തിലെ അവയവങ്ങളെ ദോഷകരമായി ബാധിക്കുവാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ അപകടകരമായ അണുബാധകൾ ഇതുവഴി നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ക്യാൻസർ ശ്വാസകോശം രോഗങ്ങൾ വൃക്ക സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയാണ് ദിവസവും ലിപ്സ്റ്റിക്ക് ഇടുന്ന ആളുകളെ കാത്തിരിക്കുന്നത്.ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ലിപ്സ്റ്റിക്ക് റിമൂവ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇല്ലായെങ്കിൽ ഭക്ഷണത്തിനൊപ്പം ഇതിലെ മാരകമായ പദാർത്ഥങ്ങളും നമ്മുടെ ശരീരത്തിനുള്ളിലേക്ക് എത്തും .