ഗർഭിണിയാവുക എന്ന് പറയുന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ്. മറ്റൊരു ജീവനെ ഉദരത്തിൽ പേറിക്കൊണ്ട് സുന്ദരമായ സ്വപ്നങ്ങൾ നെയ്യുന്ന ഈ സമയത്ത് ഒരു പെൺകുട്ടിക്ക് മാനസിക സന്തോഷങ്ങൾക്ക് പുറമേ ശാരീരിക ആരോഗ്യവും പ്രധാനമാണ്. ഗർഭിണിയായിരിക്കുന്ന ഒരു പെൺകുട്ടിയെ നോക്കാൻ നിരവധി ആളുകൾ ഉണ്ടാകും എന്നാൽ ഗർഭാവസ്ഥ കഴിഞ്ഞ് അവൾ ഒരു അമ്മയായി കഴിയുമ്പോൾ അവളുടെ ശാരീരിക കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ആളുകൾ കുറവായിരിക്കും. അങ്ങനെ അവഗണിച്ച് കളയേണ്ട ഒന്നല്ല പ്രസവാനന്തര ചികിത്സകൾ.
എസ് കെ ഹോസ്പിറ്റലിൽ ആയുർവേദ ഡോക്ടർ ആയ അർച്ചന തമ്പി ഇതിനെക്കുറിച്ച് സംസാരിക്കുന്നു..ഒരു പെൺകുട്ടിയുടെ പ്രസവം കഴിഞ്ഞുള്ള 45 ദിവസം അഥവാ ഒന്നരമാസമാണ് അവരുടെ പ്രസവാനന്തര കാലഘട്ടം എന്നു പറയുന്നത്. ആയുർവേദത്തിൽ ഇതിനെ സുധിക കാലം എന്നാണ് പറയുന്നത്. ഗർഭിണി ആയിരിക്കുമ്പോൾ എന്നതുപോലെ പ്രസവാനന്തരവും ഒരു സ്ത്രീ ധാരാളം മാനസിക ചിന്തകളിലൂടെയാണ് കടന്നു പോകുന്നത്. ഈ കാലഘട്ടത്തിന് വളരെ പിന്തുണ നൽകുന്ന ചികിത്സകൾ അത്യാവശ്യമാണ്.
പല പെൺകുട്ടികൾക്കും ഗർഭകാലം കഴിയുമ്പോഴാണ് ഡിപ്രഷൻ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇതൊക്കെ മാറാൻ ഇത്തരത്തിലുള്ള ചികിത്സകൾ അത്യാവശ്യമാണ്. ഗർഭാശയം ശുദ്ധി ചെയ്യുക ഗർഭാശയത്തെയും മറ്റ് അവയവങ്ങളെയും പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കുക,അമ്മയ്ക്കുണ്ടാവുന്ന നടുവ് വേദന നീർക്കെട്ട് തുടങ്ങിയ അസുഖങ്ങൾ പൂർണമായി മാറ്റുക, നാഡികൾക്കും ഞരമ്പുകൾക്കും ഉണ്ടാകുന്ന വലിച്ചിൽ മാറ്റുക, പേശികൾക്ക് ഉണ്ടാകുന്ന അയവ് മാറ്റി അവയെ ദൃഢപ്പെടുത്തുക, അമ്മയുടെ ആരോഗ്യം ചർമ്മ സംരക്ഷണം തുടങ്ങിയവയിൽ ശ്രദ്ധ ചെലുത്തുക, മുലപ്പാലിന്റെ അപര്യാപ്തത പരിഹരിക്കുക തുടങ്ങിയവയൊക്കെയാണ് ഈ ഒരു ചികിത്സയിൽ ഉൾപ്പെടുന്നത്.
പ്രസവസമയത്ത് അമ്മയ്ക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ആദ്യമായി മൂലയൂട്ടുമ്പോൾ ഉണ്ടാവുന്ന പകപ്പ്,ഉറക്കമില്ലായ്മ ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവ അമ്മയായ പെൺകുട്ടിയുടെ മനസ്സിൽ ഒരുപാട് വ്യതിയാനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി പ്രാണായാമം പോലെയുള്ളവ ചെയ്യുന്നുണ്ട്. അതേപോലെ മെഡിറ്റേഷൻ അധികം പ്രയാസങ്ങൾ ഇല്ലാത്ത യോഗ തുടങ്ങിയവയൊക്കെ ചെയ്യുന്നുണ്ട് പാല് കൊടുക്കുന്ന അമ്മ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീനും ഫൈബറും കൂടുതൽ അടങ്ങിയ ഭക്ഷണമാണ് ഈ സമയത്ത് കുഞ്ഞിന് അമ്മയ്ക്കും ഒരേ പോലെ നല്ലത്.
പോഷകസമൃദ്ധമായ ആഹാരങ്ങൾ വർദ്ധിപ്പിക്കുകയും അരിയാഹാരത്തിന്റെ അളവ് കുറയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ഈ ഒരു ചികിത്സയിൽ. ഇത്തരത്തിൽ ശാസ്ത്രീയ പരമായ രീതിയിൽ ചികിത്സകൾ ചെയ്യുകയാണെങ്കിൽ ഒരിക്കലും അമ്മയ്ക്കും കുഞ്ഞിനും യാതൊരു വിധത്തിലും ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല.