മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. സ്റ്റേജ് ഷോകളിലൂടെയും ചെറിയ പരിപാടികളിലൂടെയും ഒക്കെ ഹാസ്യ നടനായി എത്തി തുടർന്നങ്ങോട്ട് മികച്ച താരമായി മാറിയ നടനാണ് സുരാജ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന സന്മനസ്സുള്ളവർക്ക് സമാധാനം എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധ നേടിയിരുന്നത്. നിരവധി ആരാധകരെയാണ് ഈ ഒരു പരിപാടിയിലൂടെ താരം സ്വാന്തമാക്കിയത്. താരത്തിന്റെ കരിയറിൽ വലിയൊരു മാറ്റം സൃഷ്ടിച്ച ചിത്രമായിരുന്നു ചട്ടമ്പിനാട്.ഈ ചിത്രത്തിലെ ദശമൂലം ദാമു എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴും ട്രോളൻമാരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് ദശമൂലം ദാമു. ഈയൊരു കഥാപാത്രത്തിലേക്ക് താൻ എത്തപ്പെട്ടതിനെ കുറിച്ചാണ് ഇപ്പോൾ സുരാജും ബെന്നി പി നായർ അമ്പലവും പറയുന്നത്. ആദ്യം ചട്ടമ്പി നാടിന്റെ കഥ എഴുതുന്ന സമയത്ത് യാതൊരു വിധത്തിലും ഉള്ള കഥാപാത്രം സുരാജിന് ഉണ്ടായിരുന്നില്ല. ആ സമയത്ത് ബെന്നി പി നായർ അമ്പലത്തിനെ സുരാജ് ഫോൺ വിളിക്കുകയും ചെയ്തു. അണ്ണാ എനിക്ക് പറ്റിയ എന്തെങ്കിലും കഥാപാത്രം ഉണ്ടോ എന്ന് സുരാജ്തി രക്കി നിനക്ക് പറ്റിയത് ഒന്നുമില്ല എന്ന് ബെന്നി പറഞ്ഞു.
നിങ്ങൾ ഇപ്പോൾ എവിടെയാണ് എന്ന് സുരാജ്ചോ ദിച്ചു ഞാൻ ഇപ്പോൾ ഫ്ലാറ്റിൽ ഇരുന്ന് കഥ എഴുതുകയാണ് എന്നും ഏത് സ്ഥലത്താണ് എന്നും ബെന്നി പറഞ്ഞു കൊടുത്തു. ഞാനിപ്പോൾ അങ്ങോട്ട് വരാം എന്ന് പറഞ്ഞ് സുരാജ്ച ന്തയിൽ പോയി മൂന്നാല് മീനിന്റെ തലയും വാങ്ങി കൊണ്ട് അവിടേക്ക് വന്നു. മീൻ തലയോട് വലിയ താല്പര്യമില്ല എന്നും തലക്കറി അങ്ങനെ കഴിക്കുന്ന കൂട്ടത്തിൽ അല്ല എന്നും ബെന്നി സുരാജിനോട് പറഞ്ഞു.. നിങ്ങളുടെ പണികൾ നടക്കട്ടെ ഇതൊന്നു കഴിച്ചു നോക്കൂ എന്നു പറഞ്ഞ് സുരാജ്അ ടുക്കളയിലേക്ക് പോയി.
അവിടെ ചെന്ന് മീൻ തലയും മുരിങ്ങക്കോലും ഇട്ട് ഒരു പ്രത്യേകമായ കറി ഉണ്ടാക്കി. ഇത് ബെന്നി പി നായരമ്പലം അടക്കം അവിടെയുള്ള എല്ലാവർക്കും നൽകി. ഈ ഒരു കറി കൂട്ടി കഴിഞ്ഞതോടെ അവിടെയുള്ളവർ സുരാജിന്റെ അടിമകളായി പോയി എന്നാണ് പറയുന്നത്. അത്രത്തോളം കടപ്പാടുള്ള ഒരു കറിയായിരുന്നു അത്. അത് കഴിഞ്ഞപ്പോഴാണ് ഇതിൽ ഒരു കഥാപാത്രത്തെ തരാം എന്ന് പറഞ്ഞത്. പേടിത്തൊണ്ടനായ ഒരു ഗുണ്ട അയാൾ അടി തുടങ്ങുന്നതിനു മുൻപ് ദശമൂല അരിഷ്ടം കുടിക്കും അങ്ങനെയൊരു കഥാപാത്രം നൽകാമെന്ന് അങ്ങനെയാണ് തീരുമാനിക്കുന്നത് എന്നും ബെന്നി പറയുന്നു.
സിനിമയിൽ റോൾ ഇല്ല എന്ന് മനസ്സിലായപ്പോൾ തന്നെ താൻ ചന്തയിൽ പോയി മീൻ വാങ്ങിയെന്നും അതുമായി നേരെ പോവുകയായിരുന്നു എന്നുമാണ് രസകരമായി സുരാജ് പറയുന്നത്. എന്നാൽ ഇപ്പോൾ ഏതെങ്കിലും ഒരു കഥാപാത്രം ചെയ്യണമെങ്കിൽ താൻ സുരാജിന്റെ പുറകെ തലക്കറി വച്ചുകൊണ്ട് നടക്കേണ്ട അവസ്ഥയാണ് എന്നും രസകരമായ രീതിയിൽ ബെന്നി പറയുന്നു.