അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വയനാട് വാർത്ത ആയതിനൊപ്പം തന്നെ ശ്രദ്ധ നേടിയ വാർത്തയായിരുന്നു ഷെഫായ സുരേഷ് പിള്ള വയനാട്ടിൽ നിലനിൽക്കുന്ന ദുരിതാശ്വാസക്യാമ്പുകളിലും മീഡിയ പ്രവർത്തകർക്കും ഒക്കെയായി സൗജന്യമായി ഭക്ഷണവിതരണം നടത്തും എന്ന വാർത്ത. അദ്ദേഹം സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.. തന്റെ സഞ്ചാരി ഹോട്ടലിലൂടെ ഈ ഭക്ഷണം അവരുടെ കൈകളിൽ എത്തിക്കും എന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. തുടർന്ന് അദ്ദേഹത്തിനോട് പണം വേണോ എന്ന് ചോദിച്ച നിരവധി ആളുകൾ വിളിച്ചിരുന്നു എന്നും നിലവിൽ പണത്തിന്റെ ആവശ്യമില്ല എന്നുമാണ് അദ്ദേഹം അറിയുന്നത്
കഴിഞ്ഞദിവസം രണ്ടാം ദിനം ഭക്ഷണം എത്തിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു റീല് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ ഒരുപാട് ആളുകൾ അദ്ദേഹത്തിന് മികച്ച കമന്റുകളുമായി എത്തി. എന്നാൽ അതേപോലെ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് എത്തിയ ഒരു വ്യക്തിയും ഉണ്ടായിരുന്നു. ഈയൊരു ദുരന്ത മുഖത്തും ഇത്തരത്തിൽ മോശമായ രീതിയിൽ ഇടപെടാൻ സാധിക്കുന്നത് എങ്ങനെയാണെന്നാണ് പലരും ഈ ഒരു കമന്റ് കണ്ടു കൊണ്ട് ചോദിക്കുന്നത്.
ഈ വിവരങ്ങളൊക്കെ റീൽ ഉണ്ടാക്കി മാർക്കറ്റിംഗ് ചെയ്ത ആ മനസ്സ് സമ്മതിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് സുരേഷ് പിള്ളയുടെ റീലിന് എഡ്വേർഡ് എന്ന വ്യക്തി കമന്റ് ചെയ്തത്.. നിരവധി ആളുകൾ ഈ കമന്റിന് താഴെ ഇദ്ദേഹത്തിന് മറുപടികളുമായി എത്തിയിട്ടുണ്ട്. ഈ സമയത്ത് ഈ കാര്യത്തിൽ നെഗറ്റിവിറ്റി കാണരുത്, ഒരു നേരത്തെ ആളുകളുടെ വിശപ്പകറ്റാൻ സാധിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല അദ്ദേഹം അത് ചെയ്തല്ലോ അതിലും കുറ്റം കണ്ടെത്താൻ എങ്ങനെ സാധിക്കുന്നു എന്നൊക്കെയാണ് ചിലർ ചോദിച്ചത്.
എന്നാൽ കമന്റ് ഇട്ട ആൾക്ക് വ്യക്തമായ മറുപടിയുമായി സുരേഷ് പിള്ള തന്നെ എത്തി. സുഹൃത്തേ ഇത് മാർക്കറ്റിംഗ് ചെയ്യാനാണെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറം 100 തരത്തിൽ ചെയ്യാൻ അറിയാം. നാളെ ഇതുപോലൊരു ദുരന്തം മറ്റൊരു സ്ഥലത്ത് ഉണ്ടായാൽ ഇത് കണ്ടിട്ട് നൂറുകണക്കിന് ആളുകൾ ഇതിലും നന്നായി അത് ചെയ്യാൻ ശ്രമിക്കും. അതിനുവേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തത് എന്നായിരുന്നു സുരേഷ് പിള്ള പറഞ്ഞത് അദ്ദേഹത്തിന്റെ മറുപടിക്ക് ചിലർ കമന്റുകൾ നൽകുന്നുണ്ട്.
എല്ലാകാര്യത്തിലും ഇത്തരത്തിൽ നെഗറ്റിവിറ്റി കണ്ടെത്തുന്ന മനുഷ്യർ മറുപടി അർഹിക്കുന്നില്ല സർ, നിങ്ങൾ എന്തിനാണ് ഈ കാര്യത്തിന് മറുപടി കൊടുക്കുന്നത്. ഇത്തരം ആളുകൾക്ക് മറുപടി കൊടുക്കേണ്ട ആവശ്യമില്ല എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഈയൊരു മറുപടിയുടെ താഴെ വരുന്നത്. സുരേഷ് പിള്ളയുടെ മറുപടിയും ഈ റീലും ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഈ സമയത്ത് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് വളരെ മോശമാണെന്നാണ് കൂടുതൽ ആളുകളും പറയുന്നത്.