പല റെക്കോർഡുകളും കണ്ടിട്ടുണ്ടല്ലേ.. എന്നാൽ ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഓട്സ് കഴിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. 2024 മെയ് 31-ന് 60 സെക്കൻഡിനുള്ളിൽ 4.2 കപ്പിന് തുല്യമായ 1,014 ഗ്രാം ഓട്സ് കഴിച്ച് നോർവേയിലെ ട്രോണ്ട്ഹൈമിലെ ജോഹന്നാസ് ബെർജ് ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്. “എനിക്ക് നല്ലതായി തോന്നി അത്കൊണ്ട് ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു.”
View this post on Instagram
ഗിന്നസ് വേൾഡ് റെക്കോർഡ്സും അവരുടെ ഒരു വീഡിയോയും കൂടി അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു, വൈറൽ ഫൂട്ടേജിൽ, ഒരു വലിയ പാത്രത്തിൽ ഓട്സ് മീൽ കൊണ്ട് ബെർജ് ഇരിക്കുന്നത് കാണാം. ടൈമർ ആരംഭിക്കുമ്പോൾ, കൈയിലുള്ള സ്പൂൺ ഉപയോഗിച്ച് പരമാവധി വേഗത്തിൽ ഓട്സ് കഴിക്കുകയും ചെയ്യുന്നു. 3 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും നിരവധി കമെന്റുകളും വന്ന് കൊണ്ടിരിക്കുന്നുണ്ട്.
അതിൽ പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ളു കമെന്റുകളുണ്ട്. “കൊള്ളാം കഠിനാധ്വാനിയായ ഒരു യഥാർത്ഥ ചാമ്പ്യൻ”, എനിക്ക് ഈ റെക്കോർഡ് മറികടക്കാൻ കഴിയുമെന്ന് അറിയുന്നതാണ് ഏറ്റവും വിഷമം”, “എൻ്റെ 5 വയസ്സുള്ള മകൾ പോലും 30 സെക്കൻഡിനുള്ളിൽ ഈ റെക്കോർഡ് തകർക്കും, ഇങ്ങനെയുള്ള കമെന്റുകൾ ആണ് കൂടുതലും.
Content highlight : World record by eating oatmeal in one minute