സുഹൃത്തുക്കൾക്കൊപ്പം വളരെ സന്തോഷകരമായ ഒരു അവധിക്കാലം ആഘോഷിക്കുക എന്നത് ഏതൊരു വ്യക്തിക്കും വളരെ പ്രിയപ്പെട്ട ഒരു കാര്യമായിരിക്കും. അത്തരത്തിൽ ഒരു ചിന്ത നിങ്ങൾക്കുണ്ടെങ്കിൽ ഇന്ത്യയിൽ തന്നെ അതിനുള്ള അവസരങ്ങളും ഉണ്ട്. നമ്മുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുമായുള്ള ഓരോ നിമിഷങ്ങളും നമുക്ക് അത്രമേൽ വിലയുള്ളതാണ്അ. തിനെ കൂടുതൽ സവിശേഷമാക്കുക എന്നത് നമ്മുടെ കടമയാണ്.. അതുകൊണ്ടു തന്നെ ഇന്ത്യയിലെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കണ്ട് സാഹസിക വിനോദയാത്രകൾ ആസ്വദിച്ച് സുഹൃത്തുക്കളുമായി ഒരു നല്ല അവധിക്കാലം നമുക്ക് പങ്കിടാം.
ഷിംല
ആഘോഷങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട ഒരു ഡെസ്റ്റിനേഷൻ ആണ് ഷിംല. കൊളോണിയൽ മനോഹാരിതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും എന്നും പേരു കേട്ടിട്ടുള്ള ഈ സ്ഥലം നിങ്ങളുടെ സുഹൃത്തുക്കൾക്കും നിങ്ങൾക്കും ഒരിക്കലും മടുക്കാൻ സാധ്യതയില്ലാത്ത ഒരു സ്ഥലമാണ്. നിരവധി പനോരമിക്ക് കാഴ്ചകൾക്ക് ഈ ഒരു സ്ഥലത്തേക്ക് ആകർഷിക്കാൻ സാധ്യതയുണ്ട്.. ടോയ് ട്രെയിൻ സവാരി, വനങ്ങളും കുന്നുകളും കയറിയുള്ള ട്രക്കിങ് തുടങ്ങിയവ വിനോദസഞ്ചാരികളെയും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരെയും ഒരേപോലെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
മണാലി
ഒരു യാത്ര പോവുക എന്ന് പറയുമ്പോൾ ഒട്ടുമിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒരു ഓപ്ഷൻ ആണ് മണാലി. നിരവധി ടൂർ പാക്കേജുകളും ഈ സ്ഥലത്തേക്കുണ്ട്. ഗ്ലൈഡിങ് വൈറ്റ് വാട്ടർ റാസ്റ്റിംഗ് ട്രക്കിംഗ് തുടങ്ങിയ പ്രവർത്തനങ്ങളോടൊപ്പം സുഹൃത്തുക്കൾക്കൊപ്പം ഉള്ള രസകരമായി യാത്രകൾക്കും ഇത് അനുയോജ്യമാണ്. ചുരവും താഴ്വരയും ഒക്കെ ആവേശകരമായ അനുഭവങ്ങളാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നത്.. അതോടൊപ്പം വ്യത്യസ്തമായ ഭക്ഷണരീതികളും സഞ്ചാരികളെ ഈ സ്ഥലത്തിന്റെ അടിമകളാക്കുന്നു.
ധർമ്മശാല
കംഗ്രാ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ധർമ്മശാല ടിബറ്റൻ സംസ്കാരത്തിന്റെ ഒരു പ്രതിരൂപമാണ്. ശാന്തമായ സംസ്കാരത്തിനും അന്തരീക്ഷത്തിനും പേര് കേട്ട ഈ സ്ഥലം പലപ്പോഴും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആയി മാറാറുണ്ട്. ഇവിടെയെത്തിയാൽ ദലയിലാമ്മ ക്ഷേത്രം സന്ദർശിക്കുക ഗഞ്ചിലേക്ക് ട്രക്ക് ചെയ്യുക. മനോഹരമായ ഭാഗ്സു വെള്ളച്ചാട്ടം ആസ്വദിക്കുക എന്നിവയൊക്കെയാണ് സാധിക്കുന്നത്. സാംസ്കാരിക സമൃദ്ധി കൊണ്ടും പ്രകൃതിഭംഗി കൊണ്ടും മനോഹരമായി ഈ സ്ഥലം പലർക്കും പ്രിയപ്പെട്ട ഒരു ഡെസ്റ്റിനേഷനാണ്.
നൈനിറ്റാൾ
മനോഹരമായ തടാകങ്ങൾ കൊണ്ടും സുഖകരമായ കാലാവസ്ഥ കൊണ്ടും എന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണ് ഇത്.. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ പ്രധാനമായും ചെയ്യുന്നത് ബോട്ട് സവാരികളാണ്. അതോടൊപ്പം ഇവിടെ സ്‌നോ വ്യൂ പോയിന്റ് എന്നൊരു മനോഹരമായി കാഴ്ചകൾ നിറഞ്ഞ സ്ഥലമുണ്ട്. ഇവിടുത്തെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
മസൂറി
പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു വാക്ക് എന്ന് തന്നെ ഈ സ്ഥലത്തെ വിളിക്കാൻ സാധിക്കും. അതിമനോഹരമായ പച്ചപ്പ് നിറഞ്ഞ കാലാവസ്ഥയും സുഖകരമായ തണുപ്പും ഈ സ്ഥലത്തെ അതിമനോഹരമാക്കി നിർത്തുന്നു.വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയ ഈ സ്ഥലത്ത് കൂടുതലും സുഹൃത്തുക്കളാണ് ഒരുമിച്ച് എത്താറുള്ളത്.