ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിലും ഇറാനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലും കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേലിന്റെ കുറ്റകരവും നിരുത്തരവാദപരവുമായ പ്രവൃത്തിയിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.
ഇത്തരം ശത്രുതാപരമായ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്ഥാവനയിൽ വ്യക്തമാക്കി. ഫലസ്തീൻ ജനതയ്ക്കെതിരായ ആക്രമണങ്ങളും വംശഹത്യകളും അവസാനിപ്പിക്കണമെന്നും കുവൈത്ത് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇസ്മാഈൽ ഹനിയ്യയുടെ വിയോഗത്തിൽ ഫലസ്തീൻ ജനതക്കും നേതൃത്വത്തിനും വിദേശകാര്യ മന്ത്രാലയം അനുശോചനമറിയിച്ചു.