UAE

യു.എ.ഇയിൽ താമസവിസ നിയമം ലംഘിച്ച് കഴിയുന്നവർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു

യു.എ.ഇയിൽ താമസവിസ നിയമം ലംഘിച്ച് കഴിയുന്നവർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു. ഇക്കാലയളവിൽ പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനും അവസരം നൽകും. സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, പോർട്ട് ആൻഡ് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചത്.

കാലാവധി പിന്നിട്ട റെസിഡന്റ് വിസയിൽ രാജ്യത്ത് കഴിയുന്ന നിരവധി പ്രവാസികൾക്ക് പിഴ നൽകാതെ മടങ്ങാനും അതോടൊപ്പം രേഖകൾ നിയമാനുസൃതമാക്കാനും ഇത് അവസരം നൽകും. നിയമം ലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കിൽ വൻതുകയുടെ പിഴയാണ് ഒഴിവായിക്കിട്ടുക.