ജൂൺ ഒന്നിന് ആരംഭിച്ച ട്രാഫിക് നിയമലംഘന പിഴകളുടെ 50 ശതമാനം ഇളവ് ഓഗസ്റ്റ് 31ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു. 2024 മെയ് മാസത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. താമസക്കാർ, സന്ദർശകർ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കാണ് ഇളവിന് അർഹതയുള്ളത്. മൂന്ന് വർഷത്തിൽ കൂടാത്ത കാലയളവിനുള്ളിൽ രേഖപ്പെടുത്തുന്ന ലംഘനങ്ങൾക്കും കിഴിവ് ബാധകമാണ്.