വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു കിടു തക്കാളി രസം വീട്ടിൽ ഒരുക്കാം.
ചേരുവകൾ
തക്കാളി – 2 എണ്ണം ( പഴുത്തത് )
വാളൻ പുളി – ഒരു നാരങ്ങാ വലുപ്പത്തിൽ ഉള്ളത് 1/2 ഗ്ലാസ് ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുത്തത്
വെള്ളം – 2 കപ്പ്
കുരുമുളകു പൊടി – 1 ടേബിൾസ്പൂൺ
ജീരകപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കായം – 1/2 ടീസ്പൂൺ
പച്ചമുളക് – 4 എണ്ണം
വെളുത്തുള്ളി – 4 അല്ലി
കറിവേപ്പില – 4 തണ്ട്
വറ്റൽ മുളക് – 3 എണ്ണം
വെളിച്ചെണ്ണ / ഓയിൽ – 2 ടേബിൾസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉലുവ – ചെറിയ നുള്ള്
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
- തക്കാളി മിക്സിയിൽ ചെറുതായി ഒന്ന് ചതച്ചെടുക്കാം.
- ശേഷം പുളി നല്ല ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുക്കാം.
- ഇനി ഒരു കട്ടിയുള്ള പാത്രത്തിൽ തക്കാളിയും പുളി പിഴിഞ്ഞതും ഉപ്പും ചേർത്തു യോജിപ്പിക്കാം. നന്നായി തിളപ്പിക്കാം. തിളച്ച ശേഷം കുരുമുളകുപൊടി, ജീരകപ്പൊടി,
- കായം, മഞ്ഞൾപ്പൊടി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കാം.
- ഇതിലേക്കു കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില, പച്ചമുളക് എല്ലാം വറുത്തു ചേർക്കാം.
content highlight: nadan-tomato-rasam