Kerala

ദുരന്തസ്ഥലത്തുനിന്നും ചാലിയാറിൽനിന്നും കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധിക്കാൻ പ്രത്യേക സംഘം | A special team to examine the DNA of the body parts recovered from the disaster site and Chaliyar

കോഴിക്കോട്: വയനാട്ടിലെ ദുരന്തസ്ഥലത്തുനിന്നും ചാലിയാറിൽനിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധിച്ചു ബന്ധുക്കൾക്കു വിട്ടുനൽകാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരും രാസപരിശോധനാ വിദഗ്ധരുമാണ് സംഘത്തിലുള്ളത്.

കൽപറ്റ ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തിൽ വിവിധ ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണു പരിശോധന. 79 ശരീരഭാഗങ്ങളാണു വിവിധ ആരോഗ്യ കേന്ദ്രങ്ങളിലുള്ളത്. അവയവങ്ങളുടെ ഇൻക്വസ്റ്റ് നടത്തിയശേഷം ഡിഎൻഎ പരിശോധിച്ചു റിപ്പോർട്ട് രേഖപ്പെടുത്തും. കാണാതായെന്നു കരുതുന്നവരുടെ അടുത്ത ബന്ധുവിന്റെ ഡിഎൻഎ പരിശോധിക്കുന്നതാണ് തുടർന്നുള്ള നടപടി. ഇതിൽ സാമ്യം കണ്ടെത്തുന്നവ ബന്ധുക്കൾക്കു വിട്ടു കൊടുക്കും.