Business

സ്വർണവിലയുടെ കയറ്റത്തിൽ വിശ്രമമില്ല | There is no rest in the rise in gold prices

ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണം പവന് 240 രൂപ വർധിച്ച് 51840 -ൽഎത്തി കേന്ദ്ര സർക്കാർ നികുതി കുറച്ച ശേഷം വിലയിടിഞ്ഞ സ്വർണവിപണി ദിവസങ്ങൾക്കുശേഷം തിരിച്ചുവരവ് നടത്തുകയാണ്. എന്നാൽ വിലയുടെ പോക്ക് പഴയനിലയിലേക്ക് എത്തും എന്ന പ്രതീതിയാണ് ഇപ്പോൾ ജനിപ്പിച്ചിരിക്കുന്നത്. സ്വർണത്തിനെ നിക്ഷേപത്തിനുള്ള അവസരമായി കാണുന്നതാണ് വില ഉയരാനുള്ള ഒരു കാരണം.

തന്നെയുമല്ല ഫെഡ് റിസർവിൻ്റെ അടുത്തയോഗത്തിൽ യുഎസ് പലിശനിരക്ക് കുറക്കുമെന്ന സൂചനയും പുറത്തുവന്നുകഴിഞ്ഞു. 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 20 രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 5360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. എന്നാൽ വെള്ളിവിലയിൽ ഇന്നും മാറ്റമുണ്ടായില്ല. ഗ്രാമിന് 90 രൂപ എന്നനിരക്കിൽ വ്യാപാരം തുടരുകയാണ്.