കുട്ടികളുടെയും മുതിർന്നവരുടേയുമെല്ലാം പ്രിയപ്പെട്ട ഒരു സ്വീറ്റ് ആണ് പാൽപേട. കിടിലൻ സ്വാദിൽ പാൽപേട നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പാൽ – 1ലിറ്റർ
- പഞ്ചസാര
തയ്യാറാക്കുന്ന വിധം
1 ലിറ്റർ പാൽ നന്നായി തിളപ്പിക്കുക.കുറുകി വരുന്നതിനായി ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കുക. നന്നായി കട്ടി ആകുന്നതുവരെ ഇങ്ങനെ ചെയ്യുക. നല്ലവണ്ണം കുറുകിയതിനുശേഷം 4-5 ടീസ്പൂൺ പഞ്ചസാര ചേർക്കുക (മധുരമനുസരിച്ച്). ഇങ്ങനെ ചേർക്കുന്നത് വഴി പാൽ ഒന്ന് അയഞ്ഞു കിട്ടും. അതിനുശേഷം വീണ്ടും കട്ടിയാവുകയും ചെയ്യും. ഇതെല്ലാം ഇളംചൂടിൽ ചെയ്യുന്നതാണ് നല്ലത്. ഇതിനു ശേഷം ചൂടായ പാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇളം ചൂടിൽ തന്നെ നമുക്ക് പേട തയ്യാറാക്കാം. ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കുന്നതിനായി കൈകളിൽ നെയ്യ് പുരട്ടുക. രണ്ടു കൈകളുടെയും ഇടയിൽ വെച്ച് ഇഷ്ടമുള്ള ആകൃതിയിൽ പേട ഉണ്ടാക്കിയെടുക്കാം.