എയര്‍ മാര്‍ഷല്‍ പദവിയോടെ സായുധസേനാ ഹോസ്പിറ്റല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായി ചുമതലയേറ്റ സാധന സക്സേന നായര്‍ ആരാണ് എന്ന ചോദ്യവും അന്വേഷണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സായുധ സേനയിലെ ഏറ്റവും ഉര്‍ന്ന പദവിയില്‍ ഇരിക്കുന്ന ആദ്യ വനിതയാണ് സാധന സക്സേന നായര്‍. അതുകൊണ്ടാണ് ഈ നേട്ടം കൈവരിച്ച വനിതയെ കുറിച്ചുള്ള അന്വേഷണം വാര്‍ത്തയായതും. എയര്‍ മാര്‍ഷല്‍ പദവിയിലേക്ക് എത്തിയ രണ്ടാമത്തെ വനിത കൂടിയാണ് സാധന സക്സേന നായര്‍. പശ്ചിമ കമാന്‍ഡിഡന്റെ ആദ്യ വനിത പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ എന്ന ഖ്യാതിയും സ്വന്തമാണ്. 12 ലക്ഷം സൈനികരുടെ ആരോഗ്യകാര്യങ്ങളാണ് ഇനി ലഫ്. ജനറല്‍ സാധന സക്‌സേനയുടെ ചുമതലയിലുള്ളത്.
പുതിയ പദവിയില്‍ എത്തും മുന്‍പ് ബംഗളൂരുവിലെ എയര്‍ ഫോഴ്‌സ് ട്രെയിനിംഗ് കമാന്‍ഡ് ഹെഡ് ക്വാട്ടേഴ്‌സിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസറായിരുന്നു സാധന സക്സേന നായര്‍. എയര്‍ മാര്‍ഷലായി വിരമിച്ച പാലക്കാട് ഒറ്റപ്പാലം വാണിയംകുളം സ്വദേശി കാരാത്ത് പത്മദാസ് നായര്‍ (കെ.പി നായര്‍) ആണ് ഭര്‍ത്താവ്. വ്യോമസേന ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഫ്‌ലൈറ്റ് സേഫ്റ്റി ആയി 2015ലാണ് വിരമിച്ചത്. വ്യോമസേനയിലെ ആദ്യ എയര്‍മാര്‍ഷല്‍ ദമ്പതിമാരാണ് സാധന സക്സേനയും കെ.പി.നായരും. ത്രീസ്റ്റാര്‍ റാങ്കാണ് ഇവര്‍ നേടിയിരിക്കുന്നത്. പ്രതിരോധ സേനകളില്‍ ത്രീസ്റ്റാര്‍ റാങ്കിലെത്തുന്ന രണ്ടാമത്തെ ദമ്പതികള്‍ കൂടിയാണ് ഇവര്‍.
ഉത്തര്‍പ്രദേശുകാരിയായ സാധന സക്‌സേനയുടെ അച്ഛനും സഹോദരനും വ്യോമസേനയില്‍ ഡോക്ടര്‍മാരായിരുന്നു. മൂന്ന് തലമുറയായി സായുധ സേനയുടെ ഭാഗമാണ് സാധന സക്‌സേനയുടെ കുടുംബം. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഇവരുടെ കുടുംബത്തിന്റെ സാന്നിധ്യമാണ് സേനയിലുള്ളതെന്ന് സാരം. ഇതു കൂടാതെ ഇവരുടെ മകന്‍ വ്യോമസേനയില്‍ യുദ്ധ വിമാന പൈലറ്റ് ആണ്. വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ്, രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ എന്നിവ സാധനയ്ക്ക് ലഭിച്ചിട്ടുണ്ട്. വ്യോമസേനയിലുടനീളം സേവനമനുഷ്ഠിച്ചുകൊണ്ട് രാജ്യത്ത് എയര്‍ മാര്‍ഷല്‍ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയാണ് ഇവര്‍.
എയര്‍ മാര്‍ഷല്‍ (റിട്ട) പത്മ ബന്ദോപാധ്യായയാണ് ഈ നേട്ടം കൈവരിച്ച ആദ്യ വനിത. പൂനെയിലെ സായുധസേനാ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ സാധന 1985 ലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ചത്. ഫാമിലി മെഡിസിനില്‍ ബിരുദാനന്തര ബിരുദവും ഇവര്‍ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ന്യൂഡല്‍ഹില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ മെഡിക്കല്‍ ഇന്‍ഫോര്‍മാറ്റിക്സില്‍ രണ്ട് വര്‍ഷത്തെ പരിശീലന പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. അതോടൊപ്പം സി.ബി.ആര്‍.എന്‍ വാര്‍ഫെയറിലും മിലിട്ടറി മെഡിക്കല്‍ എത്തിക്സിലും വിദേശത്ത് പരിശീലനം നേടിയ വ്യക്തി കൂടിയാണ് സാധന സക്സേന നായര്‍. വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെയും ട്രെയിനിങ് കമാന്‍ഡിന്റെയും ആദ്യ വനിതാ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസര്‍ എന്ന പദവിയും സാധനയ്ക്ക് സ്വന്തമാണ്.
പൂനെയിലെ ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെയാണ് ബിരുദം നേടിയത്. അവര്‍ ഫാമിലി മെഡിസിനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മാതൃ-ശിശു ആരോഗ്യം, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് എന്നിവയില്‍ ഡിപ്ലോമയുമുണ്ട്. ന്യൂഡല്‍ഹിയിലെ എയിംസില്‍ മെഡിക്കല്‍ ഇന്‍ഫോര്‍മാറ്റിക്സില്‍ രണ്ടുവര്‍ഷത്തെ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയിരുന്നു. ഇസ്രായേലി പ്രതിരോധ സേനയില്‍ കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ വാര്‍ഫെയര്‍ എന്നിവയില്‍ പരിശീലനവും നേടിയിട്ടുണ്ട്. സ്പീസില്‍ സ്വിസ് സായുധ സേനയില്‍ മിലിട്ടറി മെഡിക്കല്‍ എത്തിക്സ് പഠിച്ചു.
ഇന്ത്യന്‍ എയര്‍ഫോഴ്സിലെ (IAF) വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ ആദ്യ വനിതാ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസറും ട്രെയിനിംഗ് കമാന്‍ഡും ഉള്‍പ്പെടെ, ലഫ്റ്റനന്റ് ജനറല്‍ നായര്‍ തന്റെ കരിയറില്‍ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ ഘടകത്തിന്റെ കരട് തയ്യാറാക്കാന്‍ സഹായിച്ച ഡോക്ടര്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയിലെ വിദഗ്ധ അംഗമെന്ന നിലയില്‍ അവര്‍ സംഭാവന നല്‍കിയിട്ടുമുണ്ട്. ലക്‌നൗവിലെ സെന്റ് മേരീസ് കോണ്‍വെന്റിലും ലൊറെറ്റോ കോണ്‍വെന്റിലുമായിരുന്നു സാധന സക്സേന നായരുടെ സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്നാണ് മാതാപിതാക്കളുടെ പിന്‍ഗാമിയായി പുനെയിലെ ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിന്‍ പൂര്‍ത്തിയാക്കിയത്.
‘സ്‌കൂളില്‍ പോകുന്ന കുട്ടികളിലെ അമിതഭാരവും അമിതവണ്ണവും’ എന്ന വിഷയത്തില്‍ അവര്‍ രണ്ട് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2005ല്‍ ന്യൂഡല്‍ഹിയിലെ ഒരു എയര്‍ഫോഴ്സ് ക്യാമ്പില്‍’ 2007ല്‍ ‘ഒ.പി.ഡി രജിസ്ട്രേഷന്‍ കംപ്യൂട്ടറൈസേഷനിലേക്ക് മള്‍ട്ടിസ്പെഷ്യാലിറ്റി ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ രോഗികളുടെയും ഒപിഡി രജിസ്ട്രേഷന്‍ സ്റ്റാഫിന്റെയും പ്രതികരണം’ എന്ന വിഷയത്തില്‍ മറ്റൊന്ന്. ‘കമ്പ്യൂട്ടറൈസേഷനുള്ള സോഫ്റ്റ്വെയര്‍ ആവശ്യകത സ്‌പെസിഫിക്കേഷനുകള്‍’ എന്ന വിഷയത്തിലും പ്രോജക്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. പേഷ്യന്റ് കെയര്‍, ലോക്കല്‍ പര്‍ച്ചേസ് നടപടിക്രമങ്ങള്‍, മെഡിക്കല്‍ ബോര്‍ഡുകള്‍ തുടങ്ങിയ മേഖലകളില്‍ സതേണ്‍ എയര്‍ കമാന്‍ഡ് (എസ്എസി) മെഡിക്കല്‍ വെബ്സൈറ്റ്, സാധന ഒറ്റയ്ക്ക് രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തു.
അത് എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഏറ്റവും പുതിയതും വളരെ ഉപയോഗപ്രദമാവുകയും ചെയ്തു. പ്രൊഫഷണല്‍ രംഗത്തും അവര്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഈ കമാന്‍ഡിന് കീഴില്‍ ഒരു ആശുപത്രി ഇല്ലെങ്കിലും, അവര്‍ HQ SAC-യില്‍ ‘മെഡികെയര്‍ ഇന്‍ ഫീല്‍ഡ് യൂണിറ്റുകള്‍’ എന്ന വിഷയത്തില്‍ ഒരു തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. SAC ആരംഭിച്ചതിന് ശേഷം ഇത്തരത്തിലുള്ള ആദ്യത്തെ സെമിനാറാണിത്. ‘ബ്രെസ്റ്റ് ആന്‍ഡ് സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗും ബോധവല്‍ക്കരണവും’, ‘ബോണ്‍ ഡെന്‍സിറ്റി സ്‌ക്രീനിംഗും ബോധവല്‍ക്കരണവും’, ഡയബറ്റിക് ബയോതെസിയോമെട്രി സ്‌ക്രീനിംഗും ബോധവല്‍ക്കരണവും’ എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ക്യാമ്പുകളും അവരുടെ നേതൃത്വത്തില്‍ നടത്ത. ഇീ സെമിനാറുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സതേണ്‍ എയര്‍ കമാന്‍ഡിന്റെ പ്രവര്‍ത്തനപരമായ പങ്ക് അനുസരിച്ച്, ‘മാരിടൈം എയര്‍ ഓപ്സിന്റെ എയറോമെഡിക്കല്‍ വശങ്ങള്‍, ലോംഗ് ഡ്യൂറേഷന്‍ ഫൈറ്റര്‍ ഫ്‌ളൈയിംഗ്’ എന്ന വിഷയത്തിലും അവര്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. ഇതും ഓള്‍ റൗണ്ട് അംഗീകാരം നേടി. എച്ച്ക്യു എസ്എസിയിലെ എഎഫ്ഡബ്ല്യുഡബ്ല്യുഎ (ആര്‍) എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എന്നതിന്റെ അധിക ഉത്തരവാദിത്തം ഈ ഓഫീസര്‍ വഹിക്കുകയും തന്റെ പ്രാഥമിക കര്‍ത്തവ്യത്തിന്റെ ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്യാതെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് പ്രശംസനീയമായ പ്രവര്‍ത്തനം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഉന്നത ശ്രേണിയിലെ വിശിഷ്ട സേവനത്തിന്, ഗ്രൂപ്പ് ക്യാപ്റ്റന്‍ സാധന സക്‌സേന നായര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ നല്‍കുന്നതിന് പരിഗണിക്കപ്പെട്ടത്.
CONTENT HIGHLIGHTS;Who is Sadhana Saxena Nair?: The Road to First Woman Director General of Army Medical Services