ഉരുളക്കിഴങ്ങുകൊണ്ട് പലതരം വിഭവമാണ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും പാൻകേക്ക് ആദ്യമായാകും ട്രൈ ചെയ്യുന്നത് അല്ലെ? അത്ഭുതപ്പെടേണ്ട, ഉരുളക്കിഴങ് കൊണ്ട് പാൻകേക്കും തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കുതിർത്ത അരിയും വേവിച്ച ഉരുളക്കിഴങ്ങും കൂടിനല്ലതുപോലെ അരക്കുക. ഈ മാവിലേയ്ക്ക് ക്യാരറ്റ് ചെറുതായി മുറിച്ചതും ക്യാപ്സിക്കം മുറിച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു ചൂടായ പാനിലേയ്ക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, ഉഴുന്ന് പരിപ്പും കറിവേപ്പിലയും വറുത്ത് മാവിൽ മിക്സ് ചെയ്യുക. ശേഷം മല്ലിയിലയും ജീരകവും മാവിലേയ്ക്ക് ചേർത്ത് മിക്സ് ചെയ്യാം. ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് പാന്‍ കേക്ക് ഉണ്ടാക്കി എടുക്കുക. തേങ്ങാ ചമ്മന്തിയുടെ കൂടെ ഇവ കഴിക്കാവുന്നതാണ്.