Food

വീട്ടിൽ തയ്യാറാക്കാം കിടിലൻ സ്വാദിൽ ഒരു സ്‌പൈസി ഗ്രിൽഡ് ചിക്കൻ | Spicy grilled chicken

ചിക്കൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല, ചിക്കനിൽ വെറൈറ്റി പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഒരു ഗ്രിൽഡ് ചിക്കന്‍റെ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 1. ചിക്കൻ – 1 കിലോ തൊലിയോട് കൂടി 8 കഷണങ്ങളായി മുറിക്കുക
  • 2. മല്ലി ഇല – 1 കപ്പ്
  • 3. പുതിന ഇല – 1 കപ്പ്
  • 4. ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 ടേബിൾ സ്പൂൺ
  • 5. കഷ്മീരി മുളക് പൊടി – 3 ടേബിൾ സ്പൂൺ
  • 6. കുരുമുളകുപൊടി – 2 ടീ സ്പൂൺ
  • 7. മഞ്ഞൾപൊടി -1 ടീസ്പൂൺ
  • 8. തക്കാളി സോസ് -2 ടേബിൾ സ്പൂൺ
  • 9. സോയാ സോസ് -1 ടേബിൾ സ്പൂൺ
  • 10. ഉപ്പ്
  • 11. നാരങ്ങ നീര് -1 ടേബിൾ സ്പൂൺ
  • 12. ഒലിവ് എണ്ണ
  • 13. ഉരുളക്കിഴങ്ങ് -4
  • 14. വെളുത്തുള്ളി – 1

തയ്യാറാക്കുന്ന വിധം

രണ്ട് മുതൽ 11 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അരച്ചു പേസ്റ്റ് ആക്കുക. ഇനി കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക് ഈ മസാല നന്നായി തേച്ചു പിടിപ്പിച്ച് നാല് മണിക്കൂർ വെയ്ക്കണം. ശേഷം ഓവൻ 180 ഡിഗ്രിയിൽ ചൂടാക്കി ഇടുക. ഇനി ബേക്കിംഗ് ട്രെയിൽ ചിക്കനും വലുതായി നീളത്തിൽ തൊലി കളയാതെ മുറിച്ച ഉരുളക്കിഴങ്ങ്, വെളുത്തുള്ളി അല്ലികൾ (തൊലി കളയാതെ), ഒലീവ് ഓയിൽ എന്നിവ മുകളിൽ തൂവുക. ശേഷം ഇവ 40 മിനിറ്റ് ഗ്രിൽ ചെയ്യുക. ഇതോടെ സംഭവം റെഡി.