Food

രുചികരമായ മട്ടൺ കബ്സ ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം | Mutton Kabsa

അറേബ്യൻ വിഭവമായ രുചികരമായ മട്ടൺ കബ്സ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ആട്ടിറച്ചി 1 1/2 കിലോ
  • ബസുമതി അരി 1 കിലോ
  • സവാള 500 ഗ്രം
  • തക്കാളി 500 ഗ്രാം
  • തക്കാളി പേസ്റ്റ് 120 ഗ്രാം
  • ഇഞ്ചി 10 ഗ്രാം
  • വെളുത്തുള്ളി 10 ഗ്രാം
  • മല്ലിയില കാൽ കപ്പ്
  • പുതിനയില കാൽ കപ്പ്
  • സൺഫ്ളവർ ഓയിൽ അരക്കപ്പ്
  • ചെറിയ ജീരകം ഒന്നര ടേബിൾ സ്പൂൺ
  • ഏലയ്ക്ക 5 എണ്ണം
  • ഗ്രാമ്പൂ 5 എണ്ണം
  • തക്കോലം ഒന്ന്
  • കറുവാ പട്ട 2 കഷ്ണം
  • വഴന ഇല (bay leaf) രണ്ടെണ്ണം
  • ഉണക്ക നാരങ്ങ രണ്ടെണ്ണം
  • കുരുമുളക് ഒരു ടേബിൾ സ്പൂൺ
  • പച്ച മല്ലി ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • വെള്ളം

തയ്യാറാക്കുന്ന വിധം

മട്ടൻ കഴുകി അരിപ്പ പാത്രത്തിൽ ഇട്ടുവെക്കുക. അരി കഴുകി കുതിരാനായി മാറ്റി വെക്കുക. ഒരു പാത്രത്തിലേക്ക് ഓയിൽ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ ജീരകം ഇട്ട് പൊട്ടി വരുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും തതച്ച ഇഞ്ചി വെളുത്തുള്ളിയും ഇട്ട് നന്നായി വഴറ്റുക. ഇത് മൂടിവെച്ച് എണ്ണ തെളിയും വരെ കരിഞ്ഞുപോകാതെ ചെറിയ തീയിൽ വേവിക്കുക. ഇതിലേക്ക് പുതിന ഇലയും മല്ലി ഇലയും ഇട്ട് നന്നായി വഴറ്റിയ ശേഷം തക്കാളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് ഇറച്ചിയും ആവശ്യത്തിന് ഉപ്പും വെള്ളം ചേർത്ത് മട്ടൻ മുക്കാൽ ഭാഗം വേകുന്നതുവരെ വേവിക്കുക. ഇനി മസാലകളും അരിയും ഇട്ട് ആവശ്‌യത്തിന് തിളച്ച വെള്ളം (ചൂണ്ട് വിരലിന്റെ പകുതി പെക്കത്തിൽ ) ഒഴിച്ച് നന്നായി തിളച്ചുവരുമ്പോൾ ഇളക്കി യോജിപ്പിച്ച് തീ തീരെ കുറച്ച് വെച്ച് വേവിച്ച് എടുക്കുക. രുചികരമായ മട്ടൻ കബ്സ തയ്യാർ.