ചിക്കൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല അല്ലെ, കിടിലൻ സ്വാദിൽ അഫ്ഗാനി ചിക്കൻ വീട്ടിൽ തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന അഫ്‌ഘാനി ചിക്കൻ. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ 1 കിലോ
- കുരുമുളക് പൊടി 2 സ്പൂൺ
- ഉപ്പ് 1 സ്പൂൺ
- മല്ലിയില 1 ബൗൾ
- പുതിന ഇല 1 ബൗൾ
- പച്ചമുളക് 5 എണ്ണം
- കശുവണ്ടി 20 എണ്ണം
- തൈര് 1 കപ്പ്
- ഫ്രഷ് ക്രീം 1/2 കപ്പ്
- എണ്ണ 4 സ്പൂൺ
- ഫ്രഷ് ക്രീം 1/4 കപ്പ്
- വെള്ളം 1 ഗ്ലാസ്സ്
തയ്യാറാക്കുന്ന വിധം
അഫ്ഗാനി തയ്യാറാക്കാനുള്ള ചിക്കൻ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ച് കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായിട്ട് തിരുമ്മി മാറ്റിവയ്ക്കുക. അടുത്തതായിട്ട് ചെയ്യേണ്ടത് ഒരു മിക്സിയുടെ ജാറിലേക്ക് മല്ലിയില, പുതിനയില, പച്ചമുളക്, അണ്ടിപ്പരിപ്പ്, എന്നിവ ചേർത്ത് ഫ്രഷ് ക്രീമും, തൈരും കൂടി ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക. അരച്ചതിനു ശേഷം ഈ ഒരു മിക്സിനെ ചിക്കന്റെ ഒപ്പം കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കണം. ഒരു പാൻ ചൂടാവുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഈ ഒരു ചിക്കൻ പീസുകൾ അതിലേക്ക് നിരത്തി നല്ലപോലെ ഒന്ന് വറുത്തെടുക്കുക. അടുത്തതായി ചെയ്യേണ്ടത് മറ്റൊരു പാനിലേക്ക് ഈ ചിക്കൻ പീസുകളെ മാറ്റിയതിനുശേഷം അതിലേക്ക് ഫ്രഷ് ക്രീമും കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് നന്നായി കുറുക്കി എടുക്കുക. അവസാനമായി മല്ലിയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.