എന്നും ഒരുപോലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തോ, എങ്കിലിതാ ഒരു കിടിലൻ ബ്രീക്ഫസ്റ്റ് റെസിപ്പി. രുചികരമായ സേമിയ ഉപമ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോൾ കടലാപരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന മുളക് പൊട്ടിച്ചത് ഇട്ട് വറുക്കുക. അതിലേയ്ക്ക് ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചേർത്തു നന്നായി വഴറ്റുക. ശേഷം തക്കാളി ചേർത്തും വഴറ്റിയെടുക്കുക. തക്കാളി ഒന്ന് വഴറ്റി വരുമ്പോൾ പച്ചക്കറികൾ ചേർത്ത് 5 മിനിറ്റ് വഴറ്റിയെടുക്കുക. മുളക് പൊടിയും മഞ്ഞൾ പൊടിയും കായപൊടിയും ചേർത്തിളക്കുക. ശേഷം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വറുത്തു വച്ച സേമിയ ചേർത്ത് കൊടുക്കുക. എന്നിട്ട് അടച്ചുവച്ചു വേവിക്കുക. വെള്ളം വറ്റി സേമിയ വെന്തു വരുമ്പോൾ തേങ്ങ ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു വെളിച്ചെണ്ണയോ നെയ്യോ കൂടി തൂവി കൊടുക്കാം. മല്ലിയിലയും തൂവി കൊടുക്കുക. ഇതോടെ രുചികരമായ ടൊമാറ്റോ സേമിയ ഉപ്പുമാവ് റെഡി.