Health

മുടികൊഴിച്ചില്‍ തടയാം ഭക്ഷണ ക്രമീകരണത്തിലൂടെ-Hair loss can be prevented by diet, SK Hospital

ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. പലരും മുടി കൊഴിച്ചിലകറ്റാന്‍ പരീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളില്ല. എവിടെ നോക്കിയാലും മുടി മാത്രം. കുളിക്കുമ്പോള്‍, മുടി തോര്‍ത്തുമ്പോള്‍, മുടി ചീകുമ്പോള്‍… അങ്ങനെ അങ്ങനെ..

ഒരു വ്യക്തിയില്‍ നിന്ന് ശരാശരി 40 മുതല്‍ 100 മുടികള്‍ വരെ ഒരു ദിവസം കൊഴിഞ്ഞു പോകുന്നത് സ്വാഭാവികമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ അതിലും അധികമായി മുടി കൊഴിയുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ശരിയായ ആരോഗ്യം കാത്തു സൂക്ഷിച്ചാല്‍ മാത്രമേ ആരോഗ്യമുള്ള മുടിയും ലഭിക്കുകയുളളൂ.

മുടികൊഴിച്ചില്‍ പരിഹരിക്കാനായി എന്തൊക്കെ ഡയറ്റ് പ്ലാന്‍സ് ആണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് എസ് കെ ഹോസ്പിറ്റലിലെ ഡോ. ഗ്രീഷ്മ എസ് പറയുന്നു;

മുടികൊഴിച്ചില്‍ പരിഹരിക്കുന്നതിനായി പ്രോട്ടീന്‍ റിച്ച് ആയിട്ടുള്ള ഫുഡ്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തണം. മുടികൊഴിച്ചില്‍ പരിഹരിക്കുന്നതില്‍ പ്രോട്ടീനിന്റെ പങ്ക് വളരെ വലുതാണ്. രണ്ടുതരത്തിലുള്ള പ്രോട്ടീനുകള്‍ ഉണ്ട്; അനിമല്‍ പ്രോട്ടീനും പ്ലാന്റ് ബേസ്ഡ് പ്രോട്ടീനും. അതില്‍ ആനിമല്‍ പ്രോട്ടീന്‍സ് ആണ് ബോഡി കൂടുതല്‍ അബ്സോര്‍ബ് ചെയ്യുന്നത്. പാല്, പാല്‍ ഉല്‍പന്നങ്ങള്‍, മാംസാഹാരങ്ങള്‍, മുട്ട എന്നിവയാണ് അനിമല്‍ പ്രോട്ടീന്‍സ്. നട്സ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്ലാന്റ് ബേസ്ഡ് പ്രോട്ടീന്‍സ്. വെജിറ്റേറിയന്‍സ് ആണ് നിങ്ങള്‍ എന്നുണ്ടെങ്കില്‍ മില്‍ക്ക് പ്രോഡക്റ്റ് ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുക എങ്കില്‍ മാത്രമേ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.

ബാലന്‍സ്ഡ് ആയിട്ടുള്ള ഡയറ്റ് ഫോളോ ചെയ്യുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇപ്പോള്‍ പലരും ക്രാഷ് ഡയറ്റുകള്‍ ഫോളോ ചെയ്യാറുണ്ട്. പക്ഷേ ക്രാഷ് ഡയറ്റുകളിലൂടെ നമുക്ക് ബാലന്‍സ്ഡ് ആയിട്ടുള്ള ഡയറ്റ് ലഭിക്കുകയില്ല.