ആഗസ്റ്റ് അഞ്ച് മുതൽ ഏഴുവരെ ഒമാനെ ന്യൂനമർദം ബാധിച്ചേക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. ന്യൂനമർദം ബാധിച്ചാൽ വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയും ഇടിമിന്നലുമുണ്ടായേക്കും. വാദികളിൽ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്. എക്സടക്കമുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സി.എ.എ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്.